ETV Bharat / bharat

ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു ; നടുക്കുന്ന വീഡിയോ

മോഷണം ആരോപിച്ച് സുമൻ കുമാർ റായ് എന്ന യുവാവിനെയാണ് നാട്ടുകാർ ക്രൂരമായി മര്‍ദിച്ചത്

Bike Theft Cases In katihar  viral video of youth beaten in katihar  Youth beaten for bike theft in Katihar  യുവാവിനെ തലകീഴായി കെട്ടിത്തുക്കി മർദനത്തിനിരയാക്കി  മോഷണ ആരോപണം ഉന്നയിച്ച് യുവാവിന് മർദ്ദനം  യുവാവിന് ക്രൂര പീഡനം
ബൈക്ക് മോഷ്‌ടിച്ചുവെന്ന് ആരോപണം; ബിഹാറിൽ യുവാവിനെ തലകീഴായി കെട്ടിത്തുക്കി മർദനത്തിനിരയാക്കി
author img

By

Published : Mar 30, 2022, 8:40 PM IST

കതിഹാർ/ ബിഹാർ : ബൈക്ക് മോഷണം ആരോപിച്ച് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം. കതിഹാറിലാണ് സുമൻ കുമാർ റായ് എന്ന യുവാവിനെ ഗ്രാമവാസികൾ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അടുത്തിടെ കരൺപൂർ ഭാഗത്ത് നിന്ന് ഒരു ബൈക്ക് മോഷ്ടിക്കപ്പെട്ടിരുന്നു. സുമൻ കുമാർ റായ് ആണ് മോഷ്ടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ട മര്‍ദനം. ഇയാളെ തലകീഴായി കെട്ടിത്തൂക്കി പ്രഹരിക്കുകയായിരുന്നു. മർദിക്കരുതെന്ന് യുവാവ് അഭ്യർഥിച്ചെങ്കിലും ഗ്രാമവാസികൾ ഇയാളുടെ ബോധം മറയുന്നതുവരെ അടിക്കുകയായിരുന്നു.

ബൈക്ക് മോഷ്‌ടിച്ചുവെന്ന് ആരോപണം; ബിഹാറിൽ യുവാവിനെ തലകീഴായി കെട്ടിത്തുക്കി മർദനത്തിനിരയാക്കി

ALSO READ: ഓര്‍ഡര്‍ ചെയ്‌തത് ഒരു ലക്ഷത്തിന്‍റെ മാക്‌ ബുക്ക് ; ലഭിച്ചത് 'എ ഫോര്‍' ഷീറ്റുകള്‍...!

ഇതിനിടെ ഗ്രാമവാസികളിൽ ആരോ പകർത്തിയ മർദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മർദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബർസോയ് എസ്‌ഡിപിഒ പ്രേംനാഥ് റാം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.