ETV Bharat / bharat

കര്‍ണാടക തെരഞ്ഞെടുപ്പ്; വിനയായി സ്വന്തം മണ്ഡലത്തിലേക്കുള്ള പ്രവേശന വിലക്ക്; വിനയ്‌ കുല്‍ക്കര്‍ണിക്കായി ധാര്‍വാഡില്‍ വോട്ടുതേടി ഭാര്യ - karnataka news updates

ബിജെപി നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതക കേസില്‍ കുറ്റാരോപിതനായ വിനയ്‌ കുല്‍ക്കര്‍ണിക്കായി പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഭാര്യ ശിവലീല കുല്‍ക്കര്‍ണി. വികാരഭരിതനായി നന്ദി രേഖപ്പെടുത്തി വിനയ്‌.

കര്‍ണാടക തെരഞ്ഞെടുപ്പ്  സ്വന്തം മണ്ഡലത്തിലേക്ക് പ്രവേശന വിലക്ക്  വിനയ്‌ കുല്‍ക്കര്‍ണി  ശിവലീല കുല്‍ക്കര്‍ണി  ധാര്‍വാഡ് റൂറല്‍ മണ്ഡലം  കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്  ബെംഗളൂരു തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  karnataka news updates  latest news in karnataka
വിനയ്‌ കുല്‍ക്കര്‍ണിക്കായി ധാര്‍വാഡില്‍ വോട്ടുതേടി ഭാര്യ
author img

By

Published : Apr 25, 2023, 10:26 PM IST

വിനയ്‌ കുല്‍ക്കര്‍ണിക്കായി ധാര്‍വാഡില്‍ വോട്ടുതേടി ഭാര്യ

ബെംഗളൂരു: ധാര്‍വാഡ് റൂറല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുന്ന മുന്‍ മന്ത്രി വിനയ്‌ കുല്‍ക്കര്‍ണിയ്‌ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ഭാര്യ ശിവലീല കുല്‍ക്കര്‍ണി. ധാര്‍വാഡ് ജില്ല പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ യോഗേഷ് വധക്കേസില്‍ കുറ്റാരോപിതനായ വിനയ്‌ കുല്‍ക്കര്‍ണിയ്‌ക്ക് സുപ്രീംകോടതി ധാര്‍വാഡിലേക്ക് പ്രവേശനം നിഷേധിച്ച സാഹചര്യത്തിലാണ് പ്രചാരണത്തിനായി ഭാര്യ എത്തിയത്. ഉപ്പിന്‍ ബെടഗേരി ഗ്രാമത്തിലെ വീടുകള്‍ തോറും കയറിയിറങ്ങിയാണ് ശിവലീല തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.

വിനയ്‌ കുല്‍ക്കര്‍ണിയും കോണ്‍ഗ്രസ് പാര്‍ട്ടിയും നല്‍കുന്ന വാഗ്‌ദാനങ്ങളുടെ ലഘുലേഖ ജനങ്ങള്‍ക്ക് വിതരണം ചെയ്‌താണ് ഉപ്പിന്‍ ബെടഗേരി ഗ്രാമത്തില്‍ ശിവലീല പ്രചാരണത്തിനെത്തിയത്. തെരഞ്ഞെടുപ്പില്‍ വിനയ്‌ കുല്‍ക്കര്‍ണിയെ പൂര്‍ണമായും പിന്തുണയ്‌ക്കണമെന്ന് ശിവലീല ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഒട്ടും കുറയാത്ത പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബിജെപിയും: ധാര്‍വാഡയില്‍ കോണ്‍ഗ്രസിന് വേണ്ടി വിനയ്‌ കുല്‍ക്കര്‍ണി കച്ചമുറുക്കുമ്പോള്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി പുതിയ തന്ത്രം പലതും മെനയുകയാണ് ബിജെപി. ഗ്രാമ വീഥികളിലെല്ലാം പ്രചാരണം പൊടിപൊടിക്കുകയാണ് ബിജെപി നേതാക്കള്‍. ബിജെപി സ്ഥാനാര്‍ഥി അമൃത ദേശായിയാണ് വിനയ്‌ കുല്‍ക്കര്‍ണിയുടെ എതിരാളി.

പ്രചാരണം നടത്തുന്നതിന് അമൃത ദേശായിയ്‌ക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ധാര്‍വാഡിലെ കരടിഗുസ ഗ്രാമത്തില്‍ അമൃത ദേശായി സംഘടിപ്പിച്ച റോഡ് ഷോയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പങ്കെടുത്തിരുന്നു. യോഗേഷ് കൊലപാതക കേസിനെ തുടര്‍ന്ന് വിനയ്‌ കുല്‍ക്കര്‍ണിയ്‌ക്ക് ധാര്‍വാഡിലേക്കുള്ള പ്രവേശനം വിലക്കുകയും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബിജെപി ഗ്രാമങ്ങളെല്ലാം കീഴടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ധാര്‍വാഡിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്.

ധാര്‍വാഡില്‍ പ്രവേശിക്കാന്‍ അനുവാദം തേടി വിനയ്‌ കുല്‍ക്കര്‍ണി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് വിനയ്‌ കുല്‍ക്കര്‍ണി കഴിഞ്ഞ ദിവസം സുപ്രീകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. 50 ദിവസം പ്രവേശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് വിനയ്‌ കുല്‍ക്കര്‍ണി കോടതിയെ സമീപിച്ചിരുന്നത്. വിഷയം ലോക്കല്‍ കോടതിയില്‍ തീര്‍പ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രീംകോടതി തള്ളിയത്.

ഇതോടെ ഹര്‍ജിയുമായി വിനയ്‌ കുല്‍ക്കര്‍ണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 30 ദിവസം ജില്ലയിലേക്ക് പ്രവേശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് വിനയ്‌ കുല്‍ക്കര്‍ണി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

പ്രവേശന വിലക്കിനെ കുറിച്ച് അറിയില്ലേ: വിനയ്‌ കുല്‍ക്കര്‍ണി ധാര്‍വാഡ് റൂറല്‍ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ തെരഞ്ഞെടുപ്പ് മത്സരത്തിനെത്തുന്നതെന്നും അതിനാല്‍ 30 ദിവസം ജില്ലയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ട വിനയ്‌ കുല്‍ക്കര്‍ണിയുടെ അഭിഭാഷകനോട് 'അദ്ദേഹത്തിന് ധാര്‍വാഡിലേക്കുള്ള പ്രവേശനം വിലക്കിയ കാര്യം തെരഞ്ഞെടുപ്പ് ടിക്കറ്റ് നല്‍കിയവര്‍ക്ക് അറിയില്ലയോയെന്ന്' കോടതി ചോദിച്ചു. ഇതോടെയാണ് വിനയ്‌ കുല്‍ക്കര്‍ണിക്കായി ഭാര്യ ശിവലീല പ്രചാരണത്തിന് ഇറങ്ങിയത്. വിനയ്‌ കുല്‍ക്കര്‍ണിക്കായി ഭാര്യ തന്നെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതും.

വികാരഭരിതനായി വിനയ്‌ കുല്‍ക്കര്‍ണി: ധാര്‍വാഡ് റൂറല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിനായി വിനയ്‌ കുല്‍ക്കര്‍ണിക്കായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസം വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രവര്‍ത്തകരെ കണ്ട വിനയ്‌ കുല്‍ക്കര്‍ണി വികാരഭരിതനായി. സംസ്ഥാനത്തിനൊട്ടാകെ മാതൃകയാകുന്ന നാമനിര്‍ദേശ പത്രികയാണ് ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടത്. എന്‍റെ ജീവിതം നിങ്ങള്‍ക്കും പാര്‍ട്ടിക്കും ധാര്‍വാഡ് ജില്ലയ്‌ക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് വിനയ്‌ കുല്‍ക്കര്‍ണി പറഞ്ഞു.

ഞാന്‍ അഭിമുഖീകരിച്ച പ്രയാസകരമായ സാഹചര്യങ്ങളില്‍ നിങ്ങളെല്ലാവരും എന്‍റെ കൂടെ നിന്നു. നിങ്ങളുടെ ധൈര്യമാണ് എന്‍റെ ശക്തി. എനിക്ക് വേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഭാര്യക്കും മക്കള്‍ക്കും ധൈര്യം പകര്‍ന്ന നിങ്ങള്‍ക്ക് ഒരായിരം നന്ദിയെന്നും വിനയ്‌ കുല്‍ക്കര്‍ണി പറഞ്ഞു.

യോഗേഷ്‌ ഗൗഡ വധക്കേസും തുടര്‍ന്നുണ്ടായ കേസുകളും: ധാര്‍വാഡിലെ സപ്‌തപുരയില്‍ വച്ച് 2016 ജൂണ്‍ 15നാണ് ബിജെപി നേതാവും ധാര്‍വാഡ് ജില്ല പഞ്ചായത്ത് അംഗവുമായ യോഗേഷ് ഗൗഡ കൊല്ലപ്പെട്ടത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറ് പേര്‍ യോഗേഷ്‌ ഗൗഡയുടെ കണ്ണില്‍ മുളക് പൊടി വിതറിയതിന് ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സംഘം അതേ വാഹനങ്ങളില്‍ തന്നെ രക്ഷപ്പെടുകയും ചെയ്‌തു.

ധാര്‍വാഡ് സബ് അര്‍ബണ്‍ പൊലീസ് അന്വേഷണം നടത്തിയ കേസില്‍ 2016 സെപ്‌റ്റംബര്‍ ഒമ്പതിന് ആറ് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്നാണ് സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ ആവശ്യ പ്രകാരം കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. തുടര്‍ന്നുണ്ടായ അന്വേഷണങ്ങള്‍ക്കൊടുവില്‍ 2020 മെയ്‌ 20ന് വിനയ്‌ കുല്‍ക്കര്‍ണിയെ ഒന്നാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് നവംബര്‍ അഞ്ചിനാണ് വിനയ്‌ കുല്‍ക്കര്‍ണി അറസ്റ്റിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.