ഭോപ്പാല്‍: നവജാത ശിശുവിനെ ജീവനോടെ മണ്ണില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ചന്ദ്വാര ജില്ലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ഒരു വലിയ കല്ല് ഉപയോഗിച്ച് ആ സ്ഥലം മറച്ചുവെച്ചിരുന്നു. സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കുഞ്ഞിനെ കണ്ടെത്തിയത്.
Read Also............ഹൈദരാബാദിൽ നവജാത ശിശുവിന്‍റെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി
കുഞ്ഞിന്‍റെ കൈകള്‍ക്ക് മുകളിലായിരുന്നു കല്ല് വെച്ചിരുന്നത്. ദയനീയ കാഴ്ച കണ്ട കുട്ടികള്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയും ശരീരത്തിന്‍റെ പകുതി ഭാഗം മണ്ണിനടിയില്‍ ആയിരുന്ന കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ ജീവന്‍ ഉണ്ടായിരുന്ന കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
Read Also..............നവജാത ശിശുവിനെ ചവറ്റ് കുട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കുഞ്ഞിനെ ഉറുമ്പുകള്‍ കടിച്ചിട്ടുണ്ടെന്നും കല്ല് വെച്ചിരുന്നതിനാല്‍ ഒരു കൈക്ക് സാരമായ പരിക്കുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്‍റെ വായില്‍ നിന്നും മൂക്കില്‍ നിന്നും മണ്ണ് നീക്കം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also.............ഇൻഡോറില്‍ മാലിന്യക്കൂമ്പാരത്തിൽ നിന്നും നവജാത ശിശുവിനെ കണ്ടെത്തി