ETV Bharat / bharat

Hrithik Roshan Birthday | ഹൃത്വിക് റോഷന് 48-ാം പിറന്നാൾ, 'വേദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ - Entertainment News

ഹൃത്വിക്‌ റോഷന്‍റെ പിറന്നാൾ ദിനത്തില്‍ ആരാധകര്‍ക്ക് മധുര സമ്മാനം. വേദയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റ് നാളെ പുറത്ത് വിടും.

hrithik roshan first look as vedha  hrithik roshan birthday  hrithik roshan vikram vedha first look  hrithik roshan latest news  hrithik roshan latest updates  Vikra Vedha Hindi Remake  Vikram Vedha Tamil movie  ഹൃത്വിക്‌ റോഷന്‍ ജന്മദിനം  വിക്രം വേദ ഹിന്ദി റീമേക്ക്‌  വേദ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  Entertainment News  Bollywood Updates
ഹൃത്വിക് റോഷന് 48-ാം പിറന്നാൾ, 'വേദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ
author img

By

Published : Jan 9, 2022, 3:50 PM IST

മുംബൈ : Hrithik Roshan Birthday ബോളിവുഡ്‌ താരം ഹൃത്വിക്‌ റോഷന്‍റെ 48-ാം പിറന്നാൾ ദിനമായ നാളെ (10.01.21) 'വേദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍.

വിജയ്‌ സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ആക്ഷന്‍ ത്രില്ലര്‍ തമിഴ്‌ ചിത്രമാണ് 'വിക്രം വേദ' Vikram Vedha Movie. ചിത്രത്തിന്‍റെ ഹിന്ദി റീമേക്കില്‍ അധോലോക നായകനായ വേദ എന്ന കഥാപാത്രമാണ് ഹൃത്വിക്‌ റോഷന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പൊലീസ്‌ ഓഫിസര്‍ വിക്രമായി എത്തുന്നത് സേഫ്‌ അലി ഖാനാണ്. 2002 ല്‍ പുറത്തിറങ്ങിയ 'ന തും ജാനോ ന ഹം' എന്ന ചിത്രത്തിലാണ് ഇരുവരും ഇതിന് മുന്‍പ്‌ ഒന്നിച്ചഭിനയിച്ചത്.

Also Read: 'ബെസ്റ്റ് ബോയ് ഫോർ എവർ' ; ഫർഹാന് സോയയുടെ പിറന്നാള്‍ദിന സ്നേഹ സമ്മാനം

2017 ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ സിനിമ വിക്രം വേദ വലിയ ബോക്‌സ്‌ ഓഫിസ്‌ ഹിറ്റായിരുന്നു. ചിത്രം തമിഴിലൊരുക്കിയ പുഷ്‌കര്‍-ഗായത്രി ജോഡി തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ഫ്രൈഡെ ഫിലിംവര്‍ക്‌സിന്‍റെ ബാനറില്‍ നീരജ്‌ പാണ്ഡ്യയും റിലന്‍സ്‌ എന്‍റര്‍ടെയ്മെ‌ന്‍റും വൈ നോട്ട്‌ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2022 സെപ്‌റ്റംബര്‍ 30 ന് സിനിമ പുറത്തിറങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തില്‍ രാധികാ ആപ്‌തെയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.