ETV Bharat / bharat

Vijay Varma wins Best Actor: ദഹാഡിലെ സീരിയല്‍ കില്ലറിന് അവാര്‍ഡ്; ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡില്‍ മികച്ച നടനായി വിജയ്‌ വര്‍മ - Dahaad

Vijay Varma say thanks for award: ബഹുമതിക്ക് നന്ദി പറഞ്ഞ് വിജയ്‌ വര്‍മ. പുരസ്‌കാരത്തിളക്കത്തില്‍ നടന് അഭിനന്ദന പ്രവാഹം

Vijay Varma wins Best Actor  Vijay Varma  ദഹാഡിലെ സീരിയല്‍ കില്ലറിന് അവാര്‍ഡ്  മികച്ച നടനായി വിജയ്‌ വര്‍മ  വിജയ്‌ വര്‍മ  ഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡില്‍  Vijay Varma wins Best Actor award for Dahaad  Asian Academy Creative Awards  Dahaad  Vijay Varma say thanks for award
Vijay Varma say thanks for award
author img

By ETV Bharat Kerala Team

Published : Oct 13, 2023, 10:44 AM IST

മസോണ്‍ പ്രൈം വീഡിയോയില്‍ സ്‌ട്രീമിങ് തുടരുന്ന 'ദഹാഡി'ല്‍ സീരിയല്‍ കില്ലറായി അഴിഞ്ഞാടിയ വിജയ് വര്‍മ, ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (Vijay Varma wins Best Actor award for Dahaad). ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തി വിജയ്‌ വര്‍മ രംഗത്തെത്തി (Vijay Varma say thanks for award).

'ഇത്രയും വലിയ ബഹുമതിക്ക് ഏഷ്യൻ അക്കാദമിക്ക് നന്ദി' -ഇപ്രകാരമാണ് വിജയ് വര്‍മ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം 'ദഹാഡി'ല്‍ നിന്നുള്ള വിജയ്‌ വര്‍മയുടെ ഒരു പോസ്‌റ്ററും താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. പോസ്‌റ്റിന് പിന്നാലെ നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി.

വിജയ് വര്‍മ (Vijay Varma), സൊനാക്ഷി സിന്‍ഹ (Sonakshi Sinha) എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ ക്രൈം ത്രില്ലര്‍ സീരീസാണ് 'ദഹാഡ്' (Dahaad). സമീപകാലത്ത് പുറത്തിറങ്ങിയ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ സീരീസുകളില്‍ ഒന്നാണ് 'ദഹാഡ്'. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ക്രൈം ത്രില്ലറിന് ലഭിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

Also Read: Tamannaah| തമന്നയുടെ ആദ്യ ഓൺസ്‌ക്രീൻ ചുംബനത്തെ കുറിച്ച് പ്രതികരിച്ച് കാമുകന്‍ വിജയ് വർമ

73-ാമത് ബെർലിൻ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലിലും 'ദഹാഡ്' പ്രദർശിപ്പിച്ചിരുന്നു. ഫിലിം ഫെസ്‌റ്റില്‍ ദഹാഡിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. റീമ കഗ്‌ടി, രുചിക ഒബ്‌റോയ് എന്നിവര്‍ ചേര്‍ന്നാണ് 'ദഹാഡി'ന്‍റെ സംവിധാനം നിര്‍വഹിച്ചത് (Dahaad directed by Reema Kagti and Ruchika Oberoi). ഗുല്‍ഷാന്‍ ദേവയ്യ (Gulshan Devaiah), സോഹും ഷാഹ്‌ (Sohum Shah) എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

വിജയ് വർമ ഒരു സീരിയൽ കില്ലറായി എത്തിയപ്പോള്‍, കൊലപാതക കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു വനിത പൊലീസ് ഓഫിസറുടെ വേഷമാണ് 'ദഹാഡി'ല്‍ സൊനാക്ഷി സിന്‍ഹയ്‌ക്ക്. സൊനാക്ഷി സിന്‍ഹയുടെ ഡിജിറ്റല്‍ അരങ്ങേറ്റം കൂടിയായിരുന്നു 'ദഹാഡ്'.

എട്ട് ഭാഗങ്ങളുടെ ക്രൈം ത്രില്ലര്‍ സീരീസാണ് 'ദഹാഡ്'. ഒരു പബ്ലിക് വാഷ്‌റൂമില്‍ നിരവധി സ്ത്രീകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തുന്നതോടെയാണ് 'ദഹാഡ്' ആരംഭിക്കുന്നത്. ഈ കൊലപാതക കേസന്വേഷണവുമായി മുന്നോട്ടു പോകുന്ന ഒരു ചെറിയ ടൗൺ പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്‌ടറും അവരുടെ സഹപ്രവർത്തകരും. സബ് ഇൻസ്പെക്‌ടർ അഞ്ജലി ഭാട്ടിക്കാണ് ഈ കുറ്റാന്വേഷണ ചുമതല.

പ്രത്യക്ഷത്തില്‍ ഈ മരണങ്ങള്‍ ആത്മഹത്യ ആണെന്ന് തോന്നും. എന്നാല്‍ കേസുകളുടെ ചുരുളഴിയുമ്പോൾ ഇതിന് പിന്നില്‍ ഒരു സീരിയൽ കില്ലർ ആണെന്ന് അഞ്ജലി മനസിലാകുന്നു. മറ്റൊരു നിരപരാധിയായ സ്ത്രീയുടെ ജീവൻ നഷ്‌ടപ്പെടുന്നതിന് മുമ്പ് തെളിവുകള്‍ ശേഖരിക്കാനുള്ള അഞ്ജലിയുടെ യാത്രയും ആ യാത്രയില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളുമാണ് 'ദഹാഡ്'.

Also Read: Vijay Varma calls Tamannaah Bhatia his 'Jaane Jaan' പ്രണയിനിയായ തമന്നയെ 'ജാനെ ജാൻ' എന്ന് വിശേഷിപ്പിച്ച് വിജയ് വർമ്മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.