ETV Bharat / bharat

Vijay Sethupathi 50th Movie Maharaja വിജയ്‌ സേതുപതിയുടെ 50-ാം ചിത്രം; മഹാരാജയുടെ ഫസ്‌റ്റ് ലുക്ക് പുറത്ത് - ജവാന്‍

Vijay Sethupathi shared Maharaja first look : തന്‍റെ പുതിയ ചിത്രം മഹാരാജയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ച് വിജയ് സേതുപതി.

Vijay Sethupathi 50th movie Maharaja  Vijay Sethupathi 50th movie  Vijay Sethupathi  Maharaja  Maharaja First Look Poster released  Maharaja First Look Poster  Maharaja First Look  വിജയ്‌ സേതുപതി  മഹാരാജയുടെ ഫസ്‌റ്റ് ലുക്ക് പുറത്ത്  മഹാരാജയുടെ ഫസ്‌റ്റ് ലുക്ക്  മഹാരാജ  Vijay Sethupathi shared Maharaja first look  ജവാന്‍  ജവാന്‍ വില്ലന്‍
Vijay Sethupathi 50th movie Maharaja
author img

By ETV Bharat Kerala Team

Published : Sep 11, 2023, 6:01 PM IST

ഷാരൂഖ് ഖാനോടൊപ്പമുള്ള (Shah Rukh Khan) തന്‍റെ ബോളിവുഡ് ചിത്രം 'ജവാന്‍റെ' (Jawan) വിജയം ആഘോഷിക്കുകയാണിപ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌ സേതുപതി (Vijay Sethupahi). 'ജവാന്‍' റിലീസിന് പിന്നാലെ ആരാധകരില്‍ നിന്നും അഭിനന്ദങ്ങള്‍ ഏറ്റുവാങ്ങുകയാണ് താരം.

ഇപ്പോഴിതാ തന്‍റെ പുതിയ ചിത്രത്തിന്‍റെ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് വിജയ്‌ സേതുപതി. വിജയ്‌ സേതുപതിയുടെ 50-ാമത് ചിത്രമായ 'മഹാരാജ'യുടെ അപ്‌ഡേറ്റാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'മഹാരാജ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററാണ് (Maharaja First Look Poster) താരം എക്‌സില്‍ പോസ്‌റ്റ്‌ ചെയ്‌തത്.

ഫസ്‌റ്റ്‌ ലുക്കില്‍ തീവ്രമായ ലുക്കിലാണ് താരത്തെ കാണാനാവുക. കയ്യില്‍ രക്തക്കറയുള്ള കത്തിയുമായി ബാര്‍ബര്‍ കസേരയില്‍ ഇരിക്കുന്ന താരത്തിന്‍റെ ദേഹമാസകലം രക്തം ഒലിച്ചിറങ്ങുന്നതാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക. ഒപ്പം നടന് പിന്നിലായി ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയും ഫസ്‌റ്റ്‌ ലുക്കില്‍ കാണാം.

മറ്റൊരു ബഹുമുഖ വേഷമായിരിക്കും 'മഹാരാജ'യില്‍ വിജയ് സേതുപതിക്ക് എന്നാണ് പോസ്‌റ്റര്‍ നല്‍കുന്ന സൂചന. വിജയ് സേതുപതിയെ കൂടാതെ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നിതിലന്‍ സ്വാമിനാഥന്‍ ആണ് 'മഹാരാജ'യുടെ സംവിധായകന്‍. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും അജനീഷ് ലോക്‌നാഥ് സംഗീതവും നിര്‍വഹിക്കുന്നു.

Also Read: Vijay Sethupathi took revenge on SRK 'ഒടുവിൽ ഞാൻ പ്രതികാരം ചെയ്‌തു'; കിങ് ഖാനോടുള്ള പ്രതികാരം തീർത്ത കഥയുമായി വിജയ്‌ സേതുപതി

അതേസമയം തന്‍റെ 50-ാമത് സിനിമയെ കുറിച്ച് വിജയ്‌ സേതുപതി അടുത്തിടെ ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു. തന്‍റെ 50-ാമത് ചിത്രം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് താരം പറയുന്നത്.

'നിങ്ങളുടെ പ്രശംസകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി. അമ്പതാം ചിത്രം തീരെ പ്രതീക്ഷിച്ചിരുന്നില്ല. അതൊരു നാഴികക്കല്ല് പോലെയാണ്. നമ്മള്‍ എത്ര ദൂരം താണ്ടി എന്നത് നമുക്ക് പ്രതീക്ഷ നല്‍കുന്നു. കൂടാതെ, ഇത് അനുഭവവും നല്‍കുന്നു. ഇതിൽ വിവേകവും ക്ഷമയും ഉൾപ്പെടുന്നു. എനിക്ക് നല്ല അനുഭവങ്ങൾ തന്ന എല്ലാ സംവിധായകർക്കും കലാകാരന്മാർക്കും നന്ദി.' -വിജയ് സേതുപതി പറഞ്ഞു.

'നാൻ മഹാൻ അല്ല'യുടെ ഡബ്ബിംഗ് കഴിഞ്ഞപ്പോൾ ഞാനും അരുൾദാസ് അണ്ണനും പരസ്‌പരം ഫോണ്‍ നമ്പർ കൈമാറി. പെട്ടെന്ന് ഒരു ദിവസം രണ്ട് മിസ് കോളുകൾ വന്നു. തിരിച്ച് ആ നമ്പറിലേയ്‌ക്ക് വിളിക്കുമ്പോൾ സുഹൃത്ത് സീനു രാമസാമിയാണ് സിനിമ സംവിധാനം ചെയ്യുന്നത്, ഏത് വേഷം നൽകിയാലും സിനിമ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഞാനും അദ്ദേഹവും തമ്മിൽ വലിയ ബന്ധമൊന്നും ഇല്ലായിരുന്നു. അതിന് ശേഷം സീനു രാമസാമി സാറിനെ പോയി കണ്ടു. ഞാന്‍ ഇപ്പോൾ ഈ ഘട്ടത്തിൽ എത്തിയിരിക്കുന്നു. ഞാൻ ഇവിടെ എത്തിയതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്. വളരെ നന്ദി അരുൾദാസ്. നന്ദി സീനു സാർ. ഈ നിമിഷത്തിന് നന്ദി.' -വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

Also Read: Ram Charan Vijay Sethupathi Combo | രാം ചരണും വിജയ് സേതുപതിയും നേർക്കുനേർ ; ബുച്ചി ബാബു സന ചിത്രം ജനുവരിയിൽ തുടങ്ങും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.