തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ദളപതി വിജയ് (Vijay). 'ലിയോ' (Leo) ആണ് വിജയ്‌യുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 2023ലെ ഏറ്റവും വലിയ തമിഴ് ഹിറ്റ് കൂടിയാണ് 'ലിയോ'.
ഇപ്പോഴിതാ 'ലിയോ'യ്‌ക്ക് ശേഷമുള്ള വിജയ്‌യുടെ പുതിയ സിനിമയുടെ അപ്‌ഡേറ്റാണ് നിര്‍മാതാക്കള്‍ പുറത്തുവിടുന്നത്. വിജയ്‌യുടെ പുതിയ ചിത്രമായ 'ദളപതി 68' (Thalapathy 68) എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Thalapathy 68 First Look Poster) ഉടനെത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഫസ്‌റ്റ് ലുക്കിനൊപ്പം സിനിമയുടെ ടൈറ്റിലും പുറത്തുവിടുമെന്നാണ് സൂചന.
വെങ്കട് പ്രഭുവാണ് സിനിമയുടെ സംവിധാനം. വിജയ്‌യും വെങ്കട് പ്രഭുവും ഇതാദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദളപതി 68'. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.
മീനാക്ഷി ചൗധരി ആണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായി എത്തുക. പ്രഭുദേവ, ജയറാം, യോഗി ബാബു, പ്രശാന്ത്, സ്‌നേഹ, അജ്‌മല്‍, ലൈല, വൈഭവ്, വിടിവ് ഗണേഷ്, പ്രേംജി അമരന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും.
സൂപ്പര്‍ ഹിറ്റ് ലിയോക്ക് ശേഷമുള്ള വിജയ്‌യുടെ പുതിയ സിനിമയ്‌ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലോകേഷ് കനകരാജായിരുന്നു ലിയോയുടെ സംവിധാനം. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമായിരുന്നു 'ലിയോ'(LCU -Lokesh Cinematic Universe).
'ലിയോ'യിലെ വിജയ്‌യുടെ പ്രകടനം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണ്. സിനിമയില്‍ വിജയ്‌യുടെ നായികയായി എത്തിയ തൃഷയുടെ അഭിനയ മികവും വളരെ മികച്ചതാണ്. 'കുരുവി', 'ഗില്ലി', 'തിരുപാച്ചി', 'ആതി' തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ശേഷം 'ലിയോ'യിലൂടെയാണ് തൃഷയും വിജയ്‌യും വീണ്ടും ഒന്നിച്ചെത്തിയത്.
ബോളിവുഡ് താരം സഞ്ജയ് ദത്തും സിനിമയില്‍ സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു. കൂടാതെ ഗൗതം മേനോൻ, അർജുൻ സർജ, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, പ്രിയ ആനന്ദ്, ജനനി, സാൻഡി, അഭിരാമി വെങ്കിടാചലം, ബാബു ആന്‍റണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തില്‍ അണനിരന്നു.
അനിരുദ്ധ് രവിചന്ദർ ആണ് 'ലിയോ'യ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയത്. സെവൻ സ്‌ക്രീൻ സ്‌റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമിച്ചത്.
ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് 'ലിയോ'യുടെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിര്‍വഹിച്ചു. ആക്ഷൻ - അൻപറിവ് , പിആർഒ - പ്രതീഷ് ശേഖർ എന്നിവരും നിര്‍വഹിച്ചു.
Also Read: 'ഖുഷ്‌ബുവിന്‍റെ സിനിമ കാണാന്‍ പോയത് കാമുകിക്കൊപ്പം'; ആരാധകരാണ് ലഹരി, വാരിസ് ഓഡിയോ ലോഞ്ചില്‍ വിജയ്