ETV Bharat / bharat

വിജയ് മല്യയെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന് പുറത്താക്കിയേക്കും - വിജയ്‌ മല്യയ്‌ക്ക് യുകെ ഹൈക്കോടതിയില്‍ തിരിച്ചടി

യുബിഎസ് വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുകെ ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടതോടെയാണ് ആഡംബര വസതിയിൽ നിന്നും മല്യ പുറത്താക്കലിന്‍റെ വക്കിലെത്തിയത്.

Vijay mallya  Vijay Mallya faces eviction from luxury home in London  Vijay Mallya is facinga humiliating eviction from the luxury home  വിജയ് മല്യയെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന് പുറത്താക്കിയേക്കും  വിജയ്‌ മല്യ  വിജയ്‌ മല്യയ്‌ക്ക് യുകെ ഹൈക്കോടതിയില്‍ തിരിച്ചടി  സ്വിസ് ബാങ്കായ യുബിഎസുമായുള്ള തർക്കത്തിൽ വ്യവസായി വിജയ്‌ മല്യയ്‌ക്ക് തിരിച്ചടി
വിജയ് മല്യയെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന് പുറത്താക്കിയേക്കും
author img

By

Published : Jan 19, 2022, 8:08 AM IST

ലണ്ടന്‍: സ്വിസ് ബാങ്കായ യുബിഎസുമായുള്ള തർക്കത്തിൽ വ്യവസായി വിജയ്‌ മല്യയ്‌ക്ക് യുകെ ഹൈക്കോടതിയില്‍ തിരിച്ചടി. യുബിഎസ് വായ്പ തിരിച്ചടയ്ക്കുന്നത് സ്റ്റേ ചെയ്യണമെന്ന മല്യയുടെ അഭിഭാഷകരുടെ അഭ്യർത്ഥന ഹൈക്കോടതി തള്ളുകയായിരുന്നു.

2020 ഏപ്രിലിനുള്ളില്‍ വായ്‌പ തിരിച്ചടയ്‌ക്കണമെന്ന സമയപരിധി പാലിക്കുന്നതിൽ മല്യ പരാജയപ്പെട്ടതിനെത്തുടർന്നാണ് അഭിഭാഷകര്‍ കോടതിയ സമീപിച്ചിരുന്നത്. കോടതി വിധി അനുകൂലമായതോടെ മല്യയുടെ സ്വത്ത് കണ്ടെത്തുന്ന നടപടിയക്കം യുബിഎസിന് സ്വീകരിക്കാം. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മല്യയെ ഒഴിപ്പിക്കാന്‍ യുബിഎസിന് കഴിഞ്ഞില്ല.

മകൻ സിദ്ധാർത്ഥ്, 95 വയസുള്ള അമ്മ ലളിത എന്നിവർക്കൊപ്പമാണ് മല്യ ഇവിടെ താമസിക്കുന്നത്. അതേസമയം ലണ്ടന്‍റെ വടക്ക് ഭാഗത്തുള്ള ഹെർട്ട്‌ഫോർഡ്‌ഷെയറിലെ വിശാലമായ ഒരു കൺട്രി ഹോം ഉൾപ്പെടെ യുകെയിലും മറ്റിടങ്ങളിലും മല്യയ്ക്കും കുടുംബത്തിനും നിരവധി സ്വത്തുക്കൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യയില്‍ 9,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് മല്യ യുകെയിലെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.