'മാസ്‌റ്ററി'ന് ശേഷം ലോകേഷ് കനകരാജ് - ദളപതി വിജയ് (Vijay) കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന 'ലിയോ'യ്‌ക്കായുള്ള (Leo) കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. 'ലിയോ'യുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കായും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ ചിത്രത്തിന്‍റേതായി പുറത്തുവരുന്ന ഓരോ പുതിയ വിവരങ്ങളും ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
നേരത്തെ 'ലിയോ'യിലെ ഹിറ്റായ 'ഞാന്‍ റെഡി താ' എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. അനിരുദ്ധ് രവിചന്ദറുടെ സംഗീതത്തില്‍ ഒരുക്കിയ ഒറിജിനല്‍ തമിഴ് വേര്‍ഷന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ഗാനം ഹിറ്റ് ചാര്‍ട്ട് ലിസ്‌റ്റിലും ഇടംപിടിച്ചിരുന്നു (Leo song).
- " class="align-text-top noRightClick twitterSection" data="">
ഇപ്പോഴിതാ ഗാനം പുറത്തിറങ്ങി മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഈ ഗാനത്തിന്‍റെ മലയാളം, ഹിന്ദി, തെലുഗു, കന്നഡ എന്നീ വേര്‍ഷനുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മലയാളത്തില്‍ 'ഞാൻ റെഡിയായ് വരവായി' എന്ന ഗാനമാണ് റിലീസ് ചെയ്‌തിരിക്കുന്നത് (Njan Ready song). ഹിന്ദിയില്‍ 'റെഡി ചല്‍' എന്ന പേരിലുമാണ് ഗാനം പുറത്തിറങ്ങിയത്. റാപ് ഗായകന്‍ അർജുൻ വിജയും, രേവന്തും ചേര്‍ന്നാണ് മലയാളം വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത്. ദീപക് റാം ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.
ഒക്‌ടോബര്‍ 19നാണ് ലിയോ ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. റിലീസിന് മുമ്പ് തന്നെ ചിത്രം റെക്കോഡുകള്‍ സൃഷ്‌ടിച്ചിരിക്കുകയാണ്. 'ലിയോ'യുടെ ഓവര്‍സീസ് അഡ്വാന്‍ഡ് ബുക്കിംഗ് കണക്കുകള്‍ കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. റിലീസിന് ഒരാഴ്‌ച മാത്രം ബാക്കി നില്‍ക്കെ ആഗോള തലത്തില്‍ അഡ്വാന്‍സ് ബുക്കിംഗില്‍ അഞ്ച് മില്യണ്‍ ഡോളറാണ് 'ലിയോ' നേടിയത്. ആദ്യ ദിനം 3.30 മില്യണ്‍ ഡോളറും വാരാന്ത്യത്തില്‍ 1.50 മില്യണ്‍ ഡോളറുമാണ് ചിത്രം സ്വന്തമാക്കിയത്.
ബോളിവുഡ് താരം സഞ്ജയ് ദത്ത്, ഗൗതം മേനോൻ, അർജുൻ സർജ, മിഷ്‌കിന്‍, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിച്ചു.
സെവൻ സ്‌ക്രീൻ സ്‌റ്റുഡിയോ, ദി റൂട്ട് എന്നി ബാനറുകളിൽ ലളിത് കുമാര്‍, ജഗദീഷ് പളനിസാമി എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. കേരളത്തിൽ വിപുലമായ പ്രൊമോഷൻ പരിപാടികളാണ് ശ്രീ ഗോകുലം മൂവീസ് പ്ലാൻ ചെയ്‌തിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ലിയോയുടെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ.
മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. അന്‍പറിവാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രതീഷ് ശേഖര്‍ ആണ് പിആര്‍ഒ.
Also Read: Vijay Anirudh Ravichander Melody മനംകവർന്ന് അനിരുദ്ധിന്‍റെ മെലഡി; തരംഗമായി ലിയോയിലെ അന്‍പെനും