ന്യൂഡല്‍ഹി : കോടതി ജീവനക്കാരിക്കൊപ്പം ക്യാബിനില്‍ രമിക്കുകയായിരുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡല്‍ഹി റോസ് അവന്യൂ കോടതി ജഡ്‌ജിക്ക് സസ്‌പെന്‍ഷന്‍. ഡല്‍ഹി ഹൈക്കോടതിയുടേതാണ് നടപടി. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു സംഭവം. എന്നാല്‍ തിങ്കളാഴ്‌ചയാണ് വിവിധ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ പ്രചരിച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ജഡ്‌ജിനെതിരെ നടപടിയെടുക്കുകയായിരുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട വ്യക്തി ഡല്‍ഹിയിലെ വിവിധ ജില്ല കോടതികളില്‍ സെഷന്‍സ് ജഡ്‌ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ റോസ് അവന്യൂ കോടതി അധികൃതരോട് അന്വേഷണം നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.