ന്യൂഡൽഹി : രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പൊതുവികാരത്തിന്‍റെ വിജയമാണ് ഈ പ്രഖ്യാപനം. എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് കാണിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് എം.പിമാർ, എം.എൽ.എമാർ, പ്രവർത്തകർ, പൊതുജനങ്ങള്‍ എന്നിവര്‍ നടത്തിയ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു.
പൊതുജനവികാരം ഉയര്‍ന്നതുകൊണ്ടാണ് പ്രധാനമന്ത്രിയ്ക്ക് ഈ പ്രഖ്യാപനം നടത്തേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രഖ്യാപിച്ചത്. കേന്ദ്രം വാക്‌സിന്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും.
ജൂണ്‍ 21 മുതല്‍ പുതിയ നയം നടപ്പില്‍ വരും. ജൂണ്‍ 21 മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യും. ഇതിനായി വിദേശത്ത് നിന്നും കേന്ദ്രം നേരിട്ട് വാക്‌സിന്‍ എത്തിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കും.കേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തില്‍ 75 ശതമാനം വാക്‌സിന്‍ സൗജന്യമായി നല്‍കും.
ALSO READ: എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം ; നയം തിരുത്തി കേന്ദ്രം
ശേഷിക്കുന്ന 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ വഴി നല്‍കും. സംസ്ഥാന സർക്കാരുകളുടെ മേല്‍നോട്ടത്തിലാണ് സ്വകാര്യ ആശുപത്രി വഴിയുള്ള വാക്‌സിന്‍ വിതരണം നടക്കുക. സ്വകാര്യ ആശുപത്രികള്‍ക്ക് 150 രൂപ വരെ ഇതിന് സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും മോദി പറഞ്ഞു.