ETV Bharat / bharat

താനിപ്പോള്‍ സാറയുടെ പെരുമാറ്റം സ്വീകരിച്ചെന്ന് വിക്കി; സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെയുടെ ആദ്യ ഏഴ് ദിന കലക്ഷന്‍ - വിക്കി

പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിപ്പിച്ച് സാറയുടെയും വിക്കിയുടെയും സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ. ആദ്യ ആഴ്‌ചയില്‍ മികച്ച കലക്ഷനാണ് ചിത്രം നേടിയത്.

Zara Hatke Zara Bachke BO day 7  ZHZB domestic box office collection  vicky kaushal  sara ali khan  vicky and sara  Zara Hatke Zara Bachke total collection  Zara Hatke Zara Bachke box office result  Vicky Kaushal film Zara Hatke Zara Bachke  Vicky Kaushal film  Zara Hatke Zara Bachke  Vicky Kaushal  Zara Bachke Box Office Collection day 7  വിക്ക സാറ ചിത്രത്തിന്‍റെ ആദ്യ ഏഴ് ദിന കലക്ഷന്‍  സാറയുടെ പെരുമാറ്റം സ്വീകരിച്ചെന്ന് വിക്കി  സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ  സാറ അലി ഖാൻ  വിക്കി കൗശല്‍  സാറ  വിക്കി  Taran Adarsh
താനിപ്പോള്‍ സാറയുടെ പെരുമാറ്റം സ്വീകരിച്ചെന്ന് വിക്കി; സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെയുടെ ആദ്യ ഏഴ് ദിന കലക്ഷന്‍
author img

By

Published : Jun 9, 2023, 10:26 PM IST

വിക്കി കൗശലും Vicky Kaushal സാറ അലി ഖാനും Sara Ali Khan ആദ്യമായി ഒന്നിച്ചെത്തിയ ഫാമിലി ഡ്രാമയാണ് 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' Zara Hatke Zara Bachke. മികച്ച ഓപ്പണിംഗ് ലഭിച്ച ചിത്രം തിയേറ്ററുകളില്‍ ഒരു ആഴ്‌ച കടന്നിരിക്കുകയാണ്. വാരാന്ത്യത്തിലേയ്‌ക്ക് കടക്കുമ്പോള്‍ കലക്ഷനില്‍ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും പ്രവൃത്തി ദിവസങ്ങളിൽ ചിത്രം അൽപ്പം മന്ദഗതിയിലായി.

ഡൊമസ്‌റ്റിക് സർക്യൂട്ടിൽ നിന്നും 37.35 കോടി രൂപയാണ് ചിത്രം ഇതിനോടകം നേടിയത്. പ്രമുഖ ട്രേഡ് അനലിസ്‌റ്റ് തരൺ ആദർശ് Taran Adarsh ആണ് സിനിമയുടെ ആദ്യ ആഴ്‌ചയിലെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ അതിന്‍റെ ആദ്യ ആഴ്‌ച മികച്ച രീതിയില്‍ അവസാനിക്കുന്നു... വെള്ളി: 5.49 കോടി, ശനി: 7.20 കോടി, ഞായർ: 9.90 കോടി, തിങ്കൾ: 4.14 കോടി, ചൊവ്വ: 3.87 കോടി, ബുധൻ: 3.51 കോടി, വ്യാഴം: 3.24 കോടി. ആകെ: 37.35 കോടി. ഇന്ത്യയിലെ ബിസിനസ്. ഈ മധ്യനിര ചിത്രത്തിന് ആദ്യ ആഴ്‌ചയിലെ ബിസിനസ്സ് എല്ലാ പ്രതീക്ഷകളെയും കവിയുന്നു.' -ഇപ്രകാരമായിരുന്നു തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്.

  • #ZaraHatkeZaraBachke closes Week 1 on an impressive note… Fri 5.49 cr, Sat 7.20 cr, Sun 9.90 cr, Mon 4.14 cr, Tue 3.87 cr, Wed 3.51 cr, Thu 3.24 cr. Total: ₹ 37.35 cr. #India biz. #Boxoffice

    The Week 1 biz of this *mid-range film* has surpassed all expectations, proving yet… pic.twitter.com/uXa2r3ptzD

    — taran adarsh (@taran_adarsh) June 9, 2023 " class="align-text-top noRightClick twitterSection" data=" ">

'പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ്‌ ബജറ്റ് ചിത്രം ആദിപുരുഷ് Adipurush ജൂണ്‍ 16ന് തിയേറ്ററുകളില്‍ എത്തുന്നതുവരെ, സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ രണ്ടാം ആഴ്‌ചയിൽ വിപണിയിൽ ആധിപത്യം സ്ഥാപിക്കണം.' -രണ്ടാമത്തെ ആഴ്‌ചയെ കുറിച്ചുള്ള പ്രവചനം തരണ്‍ ആദര്‍ശ് പങ്കുവച്ചു.

'വാരാന്ത്യ കലക്ഷന്‍ അതിന്‍റെ മുകളിലേക്കുള്ള പാത പുനരാരംഭിക്കണം. ഞായറാഴ്ച രാത്രിയോടെ അത് 50 കോടി രൂപയുടെ മാനദണ്ഡം മറികടക്കും. ഡയറക്‌ട് ഡിജിറ്റല്‍ റിലീസ് എന്നതിലുപരി തിയേറ്റർ റിലീസിനെ കുറിച്ച് ചിന്തിക്കാൻ മിഡ് റെയ്‌ഞ്ച് സിനിമകളുടെ നിർമാതാക്കളിൽ പ്രതീക്ഷയും ആത്മവിശ്വാസവും ഉളവാക്കുന്നതാണ് സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെയുടെ കണക്കുകള്‍.' -തരണ്‍ ആദര്‍ശ് പറഞ്ഞു.

മിമി സംവിധായകന്‍ ലക്ഷ്‌മൺ ഉടേക്കറാണ് സിനിമയുടെ സംവിധാനം. തന്‍റെ സഹതാരമായ സാറയുടെ പെരുമാറ്റം താൻ സ്വീകരിച്ചതായി, 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ'യുടെ റിലീസിന് ശേഷം വിക്കി കൗശല്‍ വെളിപ്പെടുത്തി. 'ഞാൻ ഇപ്പോള്‍ എവിടെ പോയാലും നമസ്‌തേ ദർശകോൺ (കാഴ്‌ച്ചക്കാരെ നമസ്‌കാരം) എന്നും പറയും. അഞ്ച് ദിവസം കൂടി ഈ സിനിമയുടെ പ്രൊമോഷൻ ഇതുപോലെ തുടർന്നാൽ ഞാനും 'ക്‌നോക്ക് ക്‌നോക്ക്' എന്ന് പറഞ്ഞു തുടങ്ങും. -ഒരു മാധ്യമ ചർച്ചയിൽ വിക്കി കൗശല്‍ പറഞ്ഞു.

'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശുദ്ധമായ വ്യക്തികളിൽ ഒരാളാണ് സാറ; അവൾ ഒരു അത്ഭുതമാണ്. ആളുകളുമായി അവൾ ഇടപെടുന്ന രീതി അവിശ്വസനീയമാംവിധം യഥാർഥവും ആധികാരികവുമാണ്. അത് ബിഗ്‌ സ്‌ക്രീനിലും കാണാനായി. അത് സൗമ്യ ആയാലും, സാറയുടെ മറ്റ് കഥാപാത്രങ്ങളായാലും. സാറയെ എപ്പോഴും പ്രേക്ഷകർ ഇഷ്‌ടപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമെന്ന് എനിക്കറിയാം. കാരണം അവളുടെ കണ്ണുകളിലെ സത്യം അവളെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയുന്നു. -വിക്കി കൗശല്‍ പറഞ്ഞു.

Also Read: 'അതിന്‍ ഞാന്‍ പിശുക്കനാണ്'; കഥ കേട്ടപ്പോൾ തന്നെ കണക്‌ട് ചെയ്യാനായെന്ന് വിക്കി; സാറാ ഹട്ട്‌കെ സാറാ ബച്ച്കെ രണ്ടാം ദിന കലക്ഷന്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.