ബെംഗളൂരു: കസ്തൂരി നഗർ പ്രദേശത്തെ കഫെ കോഫി ഡേ മാനേജരെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. വാഷ്‌റൂം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതിനാണ് സംഭവം.
ഉപഭോക്താവിന്‍റെ മോശമായ ഇടപെടലിനെതിരെ മാനേജര്‍ പ്രതികരിക്കുകയായിരുന്നു. തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. മാനേജര്‍ നല്‍കിയ പരാതിയിലാണ് കേസ്. ഇയാള്‍ നിലവില്‍ ചികിത്സയിലാണ്. ആരോഗ്യ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്.