ETV Bharat / bharat

കന്നുകാലി കശാപ്പ് തടയാതെ മുസ്ലിം വോട്ടിനു പിറകെയാണ് കേരള സർക്കാർ: വിശ്വ ഹിന്ദു പരിഷത്ത് - വിശ്വ ഹിന്ദു പരിഷത്ത്

ബക്രീദ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതിന് കേരള സർക്കാരിനെതിരെ സുപ്രീംകോടതി പരാമർശം വന്നതിന്‍റെ പശ്ചാത്തലത്തിലാണ് വിമർശനം

കന്നുകാലി കശാപ്പ് തടയാതെ മുസ്ലിം വോട്ടിനു പിറകെയാണ് കേരള സർക്കാർ: വിശ്വ ഹിന്ദു പരിഷത്ത്
author img

By

Published : Jul 20, 2021, 9:47 PM IST

ന്യൂഡൽഹി: കന്നുകാലി കശാപ്പ് തടയാതെ മുസ്ലിം വോട്ട് പ്രീണിപ്പിക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്തിന്‍റെ ദേശീയ വക്താവ് വിനോദ് ബൻസൽ. ബക്രീദ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതിന് കേരള സർക്കാരിനെതിരെ സുപ്രീംകോടതി പരാമർശം വന്നതിന്‍റെ പശ്ചാത്തലത്തിലാണ് വിമർശനം.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് കേരളത്തിലാണ്. അതേസമയം ഒരു ശതമാനത്തിൽ താഴെ പോസിറ്റീവിറ്റി നിരക്കും 1,300 സജീവ കേസുകളും മാത്രമുള്ള ഉത്തർപ്രദേശിലെ യോഗി സർക്കാർ കൻവർ യാത്ര മാറ്റിവയ്ക്കാൻ തീരുമാനിച്ചു. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് യാത്ര മാറ്റിവെച്ചതെന്നും വിഎച്ച്പി നേതാവ് പറഞ്ഞു.

ബക്രീദിന്‍റെ മറവിൽ മൃഗങ്ങളെ അനധികൃതമായി കശാപ്പ് ചെയ്യുന്നതിന് പൂർണമായ വിലക്ക് ഏർപ്പെടുത്തണം. അതുപോലെ കന്നുകാലികളെ അറക്കുന്നതിനു പകരം സംരക്ഷിക്കുന്നതിനായി ആളുകൾ പ്രവർത്തിക്കണമെന്നും വിഎച്ച്പി നേതാവ് വിനോദ് ബൻസൽ കൂട്ടിച്ചേർത്തു.

Also read: ബലിപെരുന്നാള്‍ ഇളവുകളില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.