ETV Bharat / bharat

ബജ്‌റംഗ്‌ദള്‍ നിരോധന വിവാദം: 'പരാമര്‍ശത്തിന് 100 കോടി നഷ്‌ടപരിഹാരം വേണം'; കോണ്‍ഗ്രസിന് നോട്ടിസ് അയച്ച് വിശ്വഹിന്ദു പരിഷത്ത്

ബജ്‌റംഗ്‌ദള്‍ സംഘടനയെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വിവാദം പടരുന്നു. നഷ്‌ടപരിഹാരം തേടി കോണ്‍ഗ്രസിന് വിശ്വഹിന്ദു പരിഷത്തിന്‍റെ നോട്ടിസ്. 14 ദിവസത്തിനകം 100.10 കോടി നല്‍കണമെന്ന് വിഎച്ച്പി.

VHP issues legal notice to cong president  defaming Bajrang dal  Bajrang dal  Bajrang dal ban controversy  ബജ്‌റംഗ്‌ദള്‍ നിരോധന വിവാദം  പരാമര്‍ശത്തിന് നഷ്‌ട പരിഹാരം വേണം  കോണ്‍ഗ്രസിന് നേട്ടിസ് അയച്ച് വിശ്വഹിന്ദു പരിഷത്ത്  ബജ്‌റംഗ്‌ദള്‍ സംഘടന  ബജ്‌റംഗ്‌ദള്‍ സംഘടനയെ നിരോധിക്കുമെന്ന കോണ്‍ഗ്രസ്  പ്രകടന പത്രികയില്‍ വിവാദം പടരുന്നു  കോണ്‍ഗ്രസ് പ്രകടന പത്രിക  കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വിവാദം  കര്‍ണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രിക  New Delhi news updates  latest news in kerala
കോണ്‍ഗ്രസിന് നേട്ടിസ് അയച്ച് വിശ്വഹിന്ദു പരിഷത്ത്
author img

By

Published : May 6, 2023, 10:04 PM IST

Updated : May 6, 2023, 10:12 PM IST

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പരാമര്‍ശത്തില്‍ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വക്കീല്‍ നോട്ടിസ് അയച്ച് വിശ്വഹിന്ദു പരിഷത്ത്. 100 കോടിയിലധികം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് നോട്ടിസ് അയച്ചത്. 14 ദിവസത്തിനകം നഷ്‌ടപരിഹാരം നല്‍കണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസ് പ്രകടന പത്രികയും പരാമര്‍ശവും: മെയ്‌ 10ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ ബജ്‌റംഗ്‌ദള്‍ സംഘടനയെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്‌ദാനം നല്‍കിയിരുന്നു. ഇത് നിരവധി വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്ന ബജ്‌റംഗ്‌ദള്‍ പാര്‍ട്ടിയെ നിരോധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വാഗ്‌ദാനം.

ബജ്‌റംഗ്‌ദളിന്‍റെ നോട്ടിസ്: ബജ്‌റംഗ്‌ദള്‍ സംഘടനയ്‌ക്കെതിരെ നിങ്ങള്‍ അപകീര്‍ത്തികരമായ പ്രസ്‌താവനകള്‍ നടത്തി. സംഘടനയെ നിരോധിക്കുമെന്നും അതിനെ തീവ്രവാദ സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, സ്റ്റുഡന്‍സ് ഇസ്‌ലാമിക് മൂവ്‌മെന്‍റ് (സിമി) എന്നിവയോട് താരതമ്യപ്പെടുത്തുകയും ചെയ്‌തുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് അഭിഭാഷകനും ലീഗല്‍ സെല്ലിന്‍റെ സഹമേധാവിയുമായ സാഹില്‍ ബാല്‍സാല്‍ വക്കീല്‍ നോട്ടിസില്‍ പറഞ്ഞു. സഹിഷ്‌ണുത, ധാര്‍മിക ഐക്യം, ദേശീയ അഖണ്ഡത, രാജ്യത്തോടുള്ള സ്‌നേഹം എന്നിവയില്‍ ബജ്‌റംഗ്‌ദള്‍ സംഘടന വിശ്വസിക്കുന്നുവെന്നും അങ്ങനെ ചെയ്യുന്നത് ധർമ്മത്തിന്‍റെയും സേവനത്തിന്‍റെയും ഉത്തമ മൂർത്തികളായ ശ്രീരാമന്‍റെയും ഹനുമാന്‍റെയും മാതൃകയില്‍ പ്രചോദനം ഉള്‍കൊണ്ടാണെന്നും ബാല്‍സാല്‍ പറഞ്ഞു.

മനുഷ്യരാശിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ബജ്‌റംഗ്‌ദള്‍ സംഘടന. തെരഞ്ഞെടുപ്പിന് പുറത്തിറക്കിയ പ്രകടന പത്രികയിലെ അപകീര്‍ത്തികരമായ പരാമര്‍ശം ബജ്‌റംഗ്‌ദള്‍ സംഘടനയുടെ പ്രശസ്‌തി ഹനിക്കുന്നതും മറ്റുള്ളവര്‍ക്ക് മുന്നില്‍ സംഘടനയെ തരംതാഴ്‌ത്തുന്നതുമാണെന്നും അദ്ദേഹം നോട്ടിസില്‍ പറയുന്നു. അതുകൊണ്ട് പ്രകടന പത്രികയിലൂടെ ബജ്‌റംഗ്‌ദളിന്‍റെ പ്രശസ്‌തിക്ക് കോട്ടം തട്ടിയെന്നും അതിനാല്‍ ബജ്‌റംഗ്‌ദള്‍ നഷ്‌ടപരിഹാരം ആവശ്യപ്പെടുന്നുവെന്നും 14 ദിവസത്തിനകം 100.10 കോടി രൂപ ബജ്‌റംഗ്‌ദളിന് കോണ്‍ഗ്രസ് നല്‍കണമെന്നും വിഎച്ച്പി അഭിഭാഷകന്‍ പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പും പ്രകടന പത്രിക വിവാദങ്ങളും: കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടന പത്രിക സംസ്ഥാന രാഷ്‌ട്രീയത്തിലാകെ കോളിളക്കം സൃഷ്‌ടിച്ചിരിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്ന സംഘടനയായ ബജ്‌റംഗ്‌ദളിനെ നിരോധിക്കുമെന്നുള്ള കോണ്‍ഗ്രസ് പരാമര്‍ശത്തില്‍ വിവിധയിടങ്ങളില്‍ നിന്നാണ് പ്രതിഷേധങ്ങളും വിവാദങ്ങളും ഉയരുന്നത്. രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സഹായിയാണ് കോണ്‍ഗ്രസ് എന്നും ബജ്‌റംഗ്‌ദള്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഓഫിസ് ആക്രമണവും പ്രകടന പത്രിക കത്തിക്കലും: കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ രോഷാകുലരായ ബജ്‌റംഗ്‌ദള്‍ അനുഭാവികള്‍ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ജബല്‍പൂരിലെ കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ചിരുന്നു. ഓഫിസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം. വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ഈശ്വരപ്പയും രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ മുന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടന പത്രിക കത്തിച്ചായിരുന്നു ഈശ്വരപ്പയുടെ പ്രതികരണം.

also read: കര്‍ണാടക പ്രകടന പത്രികയിലെ നിരോധന പ്രഖ്യാപനത്തിനെതിരായ രോഷം ; ജബല്‍പൂരിലെ കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ച് ബജ്‌റംഗ്‌ദള്‍

Last Updated : May 6, 2023, 10:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.