ETV Bharat / bharat

VHP Held Havan For Victims Of Hamas Israeli attack: ഹമാസ്‌-ഇസ്രയേല്‍ ആക്രമണം; ഇരകളുടെ ആത്മശാന്തിക്കായി പ്രാര്‍ഥനയും ഹോമവും നടത്തി വിഎച്ച്പി - വിഎച്ച്‌പി

Hamas Israeli attack: ഹമാസ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ഹോമം നടത്തി വിഎച്ച്‌പി. പ്രാര്‍ഥനയില്‍ പങ്കെടുത്ത് വിനോദ സഞ്ചാരികള്‍. ആക്രമണത്തില്‍ അപലപിക്കുന്നതായി വിഎച്ച്‌പി സിറ്റി പ്രസിഡന്‍റ് ത്രിഭുവന്‍ പരാശര്‍.

VHP guides Israeli tourists to perform havan for countrymen killed in Hamas attack  VHP Held Havan For Victims Of Hamas Israeli attack  ഹമാസ്‌  ഇസ്രയേല്‍ ആക്രമണം  ഇരകളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനയും ഹോമവും  Hamas Israeli attack  ഹമാസ് ഇസ്രയേല്‍ ആക്രമണം  അജ്‌മീരില്‍ പ്രാര്‍ത്ഥനയും ഹോമവും  വിഎച്ച്‌പി  വിശ്വഹിന്ദു പരിഷത്ത്
VHP Held Havan For Victims Of Hamas Israeli attack
author img

By ETV Bharat Kerala Team

Published : Oct 13, 2023, 10:02 AM IST

Updated : Oct 13, 2023, 2:06 PM IST

ജയ്‌പൂര്‍ : ഹമാസ്‌- ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മ ശാന്തിക്കായി രാജസ്ഥാനിലെ അജ്‌മീറില്‍ പ്രാര്‍ഥനയും ഹോമവും നടത്തി വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ (Havan Of VHP In Ajmer). അജ്‌മീറിലെ പുഷ്‌കര്‍ തടാകത്തിന്‍റെ കരയിലെ ബദ്രി ഘട്ടിലാണ് ഹോമം നടത്തിയത്. വിഎച്ച്പി സംഘടിപ്പിച്ച ഹോമത്തില്‍ വിനോദ സഞ്ചാരികളും പങ്കാളികളായി.

കൈക്കുഞ്ഞുങ്ങളെയും സ്‌ത്രീകളെയും അടക്കം ആക്രമണത്തിന് ഇരയാക്കുന്ന ഹമാസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അപലപിക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് സിറ്റി പ്രസിഡന്‍റ് ത്രിഭുവന്‍ പരാശര്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ദുഃഖിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്ക് വേണ്ടിയും തങ്ങള്‍ പ്രാര്‍ഥന യോഗം നടത്തിയെന്നും പരാശര്‍ പറഞ്ഞു. 'നമ്മുടെ രാജ്യം ഇസ്രയേലിനൊപ്പമാണ്. രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളും തീവ്രവാദത്തിന് എതിരാണ് (VHP Havan Rajasthan).

ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ വിശ്വഹിന്ദു പരിഷത്ത് അപലപിക്കുന്നു. ഹമാസ്‌ ഭീകരര്‍ നിഷ്‌കരുണം സ്‌ത്രീകളുടെയും കുഞ്ഞുങ്ങളുടെയും തലവെട്ടുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തതില്‍ അപലപിക്കുന്നു'വെന്നും അദ്ദേഹം പറഞ്ഞു. 'ഹമാസ്‌ ആക്രമണത്തില്‍ നിരപരാധികളായ നിരവധി സാധാരണക്കാര്‍ ഇരയായിട്ടുണ്ട്. ശിശുക്കളും സ്‌ത്രീകളും അടക്കമുള്ളവര്‍ പോലും രക്ഷപ്പെട്ടില്ല. ഞങ്ങളുടെ സംഘടന പൂര്‍ണമായും ഇസ്രയേലിനൊപ്പം നിലകൊള്ളുന്നു (Israel Hamas Attack).

അഭൂതപൂര്‍വമായ പ്രതിസന്ധിയാണിതെ'ന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് നേതാക്കളെ കൂടാതെ പ്രദേശവാസികളും വിനോദ സഞ്ചാരികളും ഹോമത്തില്‍ പങ്കെടുത്തു. പ്രാര്‍ഥനക്കെത്തിയ മുഴുവന്‍ പേരും പുഷ്‌കർ സരോവറിൽ പുഷ്‌പാർച്ചന നടത്തുകയും ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ ആത്മ ശാന്തിക്കായി പ്രാർഥിക്കുകയും ചെയ്‌തു. ചടങ്ങിൽ ഇന്ത്യയുടെയും ഇസ്രയേലിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമായി ഇരു രാജ്യങ്ങളുടെയും പതാകകളും സ്ഥാപിച്ചു (VHP Held Havan For Victims Of Hamas Israeli attack).

ഹമാസ്‌-ഇസ്രയേല്‍ യുദ്ധാരംഭം: ഒരാഴ്‌ച മുമ്പാണ് ഗാസ മുനമ്പില്‍ നിന്നും ഹമാസ്‌ ഇസ്രയേല്‍ ആക്രമണത്തിന് തുടക്കമായത്. ഗാസയില്‍ നിന്നും ഇസ്രയേല്‍ അതിര്‍ത്തികളിലേക്ക് നുഴഞ്ഞ് കയറിയ ഹമാസ്‌ ഇസ്രയേലിനെതിരെ സായുധാക്രമണത്തിന് തുടക്കം കുറിക്കുകയായിരുന്നു. എന്നാല്‍ ഏറെ വൈകാതെ തന്നെ ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിന് ഇസ്രയേല്‍ തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങളും യുദ്ധക്കളമാകുകയായിരുന്നു. രണ്ടായിരത്തിലധികം രണ്ടിടങ്ങളിലുമായി കൊല്ലപ്പെട്ടത്.

ആശങ്ക സൃഷ്‌ടിച്ച് മഹ്‌മൂദ് അല്‍ സഹറിന്‍റെ വാക്കുകള്‍ : ഇസ്രയേല്‍-ഹമാസ്‌ കടുത്ത പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഹമാസ്‌ കമാന്‍ഡറിന്‍റെ വീഡിയോ ഏറെ ആശങ്ക സൃഷ്‌ടിക്കുന്നു. വിവിധ രാജ്യങ്ങളിലായി ചിതറി കിടക്കുന്ന പലസ്‌തീനികള്‍ക്കും അറബികള്‍ക്കും അടിച്ചമര്‍ത്തലില്‍ നിന്നും മോചനം ലഭിക്കും വിധമുള്ള ആഗോള സംവിധാനം സ്ഥാപിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹമാസ്‌ കമാന്‍ഡര്‍ മഹ്‌മൂദ് വീഡിയോയില്‍ പറയുന്നു. 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന ഭൂമിയിലെ മുഴുവന്‍ രാജ്യങ്ങളും ഹമാസ്‌ തിരിച്ച് പിടിക്കുമെന്നും വീഡിയോയില്‍ കമാന്‍ഡര്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഇരുരാജ്യങ്ങളിലെയും ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Also Read: Israel Hamas Conflict Death Toll: ഹമാസിന്‍റെ ആക്രമണവും ഇസ്രയേലിന്‍റെ പ്രത്യാക്രമണവും, കണക്കില്ലാതെ മരണം: ഹമാസ് കോട്ടകൾ തകർത്ത് ഇസ്രയേൽ

Last Updated : Oct 13, 2023, 2:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.