ETV Bharat / bharat

വാഹന പൊളിക്കൽ നയം "വിൻ-വിൻ" നയമായിരിക്കും: ഗഡ്കരി - nitin gadkari

പുതിയ വാഹനങ്ങൾ വാങ്ങുന്നതോടെ ജിഎസ്‌ടി വരുമാനം വർധിക്കും

വാഹന പൊളിക്കൽ നയം  vehicle scrapping policy  നിതിൻ ഗഡ്കരി  nitin gadkari  കേന്ദ്ര ബജറ്റ്
വാഹന പൊളിക്കൽ നയം "വിൻ-വിൻ" നയമായിരിക്കും: ഗഡ്കരി
author img

By

Published : Mar 18, 2021, 3:12 PM IST

ന്യൂഡൽഹി: വാഹന പൊളിക്കൽ നയം "വിൻ-വിൻ" നയമായിരിക്കുമെന്നും ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും സഹായിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. രാജ്യത്തെ വാഹന വ്യവസായത്തിൽ നിന്നുള്ള വിറ്റുവരവ് 4.5 ലക്ഷം കോടിയിൽ നിന്ന് 10 ലക്ഷം കോടിയായി ഉയർത്താനും ജിഎസ്‌ടി വരുമാനം വർധിപ്പിക്കാനും ഈ നയം കാരണമാകുമെന്ന് മന്ത്രി പറഞ്ഞു.

2021-22 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നയം വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിനു ശേഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിനു ശേഷവും ഫിറ്റ്നസ് പരിശോധന നിർബന്ധമാക്കി. സ്ക്രാപ്പിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം പുതിയ വാഹനം വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ഇളവ് നൽകണമെന്ന് ഗഡ്‌കരി വാഹന നിർമാതാക്കളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.