മുംബൈ (മഹാരാഷ്ട്ര): സിറ്റഡൽ സീരീസിന്‍റെ ഇന്ത്യൻ പതിപ്പിന്‍റെ അവസാന ഷെഡ്യൂളിനൊരുങ്ങി ബോളിവുഡ് താരം വരുൺ ധവാൻ. ഇപ്പോഴിതാ വിമാനത്താവളത്തില്‍ നിന്നുള്ള താരത്തിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിമാനത്താവളത്തിൽ നിന്നുള്ളൊരു ചിത്രം താരം തന്നെയാണ് ശനിയാഴ്‌ച സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്.
ഇളം തവിട്ട് നിറത്തിലുള്ള ടീ-ഷർട്ടും, ബീജ് നിറത്തിലുള്ള ഒരു വേനൽക്കാല തൊപ്പിയും ധരിച്ച് വളരെ കൂളായാണ് ചിത്രത്തില്‍ താരത്തെ കാണാനാവുക. ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിലാണ് താരം ചിത്രം പങ്കുവച്ചത്. ഒപ്പം ഒരു അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. 'അവസാന ഷെഡ്യൂൾ സ്പൈവേഴ്‌സ്' - എന്നാണ് താരം കുറിച്ചിരിക്കുന്നത്. അതേസമയം സിറ്റഡലിന്‍റെ അവസാന ഷെഡ്യൂളിനായി താരം എവിടേക്കാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ റിപ്പോർട്ടുകൾ പ്രകാരം, താരത്തിന്‍റെ ഈ യാത്ര സെര്‍ബിയയിലേയ്‌ക്കാണ്.
'ദ ഫാമിലി മാൻ' സൃഷ്‌ടാക്കളായ രാജ് നിഡിമൊരു, കൃഷ്‌ണ ഡികെ എന്നിവര്‍ ചേർന്നാണ് സിറ്റാഡലിന്‍റെ ഇന്ത്യന്‍ പതിപ്പ് ഒരുക്കുന്നത്. ആക്ഷൻ പാക്ക്‌ഡ് സീരീസില്‍ തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത റൂത്ത് പ്രഭുവും വേഷമിടുന്നു. റുസ്സോ ബ്രദേഴ്‌സിന്‍റെ അതേ പേരിലുള്ള പരമ്പരയുടെ ഇന്ത്യൻ രൂപാന്തരമാണിത്. പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനുമാണ് അന്താരാഷ്ട്ര പതിപ്പിലെ താരങ്ങള്‍. അതേസമയം സിറ്റാഡലിന്‍റെ ഇന്ത്യൻ പതിപ്പിന്‍റെ റിലീസ് തിയതി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം 'ബാവല്‍' ആണ് വരുണ്‍ ധവാന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വരുൺ ധവാനും ജാൻവി കപൂറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വർഷം ഒക്ടോബർ 6നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രം 2023 ഏപ്രിൽ 7ന് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
വിഎഫ്‌എക്‌സും സാങ്കേതിക ആവശ്യകതകളും കണക്കിലെടുത്താണ് സിനിമയുടെ റിലീസ് നീട്ടിവെക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ലഖ്‌നൗവിൽ ചിത്രീകരണം ആരംഭിച്ച ചിത്രം പിന്നീട് നെതർലാൻഡിലെ ആംസ്‌റ്റർഡാമിലായിരുന്നു ചിത്രീകരണം. വരുണും ജാൻവിയും തമ്മിലുള്ള ആദ്യ ഓൺ-സ്‌ക്രീൻ സഹകരണം കൂടിയാണ് 'ബാവൽ'.
'സിറ്റഡലി'ലെ തന്‍റെ വേഷത്തെ കുറിച്ച് സാമന്ത മുമ്പൊരുക്കല്‍ പ്രതികരിച്ചിരുന്നു. 'ഏറ്റവും പ്രധാനമായി, 'സിറ്റഡലി'ലെ സ്‌ക്രിപ്‌റ്റ് ശരിക്കും എന്നെ ആവേശഭരിതയാക്കി. പരസ്‌പര ബന്ധിതമായ കഥാ സന്ദര്‍ഭങ്ങളാണ് സിറ്റെഡലില്‍.
റൂസോ ബ്രദേഴ്‌സിന്‍റെ എജിബിഒ എന്ന സ്വതന്ത്ര ടെലിവിഷന്‍ നിര്‍മാണ കമ്പനി വിഭാവനം ചെയ്‌ത ഈ ഉജ്വലമായ പ്രപഞ്ചത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ത്രില്ലിലാണ്. ഈ പ്രോജക്‌ടിലൂടെ ആദ്യമായി വരുണ്‍ ധവാനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. നിങ്ങൾ അദ്ദേഹത്തിനൊപ്പം ഉള്ളപ്പോള്‍ നിങ്ങളും പൂര്‍ണ സന്തോഷത്തിലാകും' - ഇപ്രകാരമാണ് സിറ്റഡലിനെ കുറിച്ച് സാമന്ത പറഞ്ഞത്.
'ഫാമിലി മാന്‍ 2' എന്ന വെബ് സീരീസിന് ശേഷമുള്ള സാമന്തയുടെ മറ്റൊരു സീരീസാണിത്. സാമന്തയുടെ ഈ ഉയര്‍ച്ചയില്‍ സന്തോഷമെന്ന് സംവിധായകരായ രാജും ഡികെയും പറഞ്ഞുത്.
Also Read: പുതിയ മിഷന് ഒരുങ്ങി സാമന്ത റൂത്ത് പ്രഭു; സിറ്റാഡെല്‍ ഫസ്‌റ്റ് ലുക്ക് പുറത്ത്