ETV Bharat / bharat

പൂക്കള്‍ ഔട്ട്, ഡോളര്‍ കൊണ്ട് മാല; 1.13 കോടി രൂപയുടെ നോട്ടുകള്‍ കൊണ്ട് വിഗ്രഹം അലങ്കരിച്ച് ഗുജറാത്തിലെ ക്ഷേത്രം - വിഗ്രഹം അലങ്കാരം ഡോളര്‍ മാല

ഗാന്ധിനഗറിലെ രുപാല്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വരദായിനി മാതാ ക്ഷേത്രത്തിലാണ് 150,000 യുഎസ്‌ ഡോളര്‍ കൊണ്ട് വിഗ്രഹം അലങ്കരിച്ചത്

gujarat temple decorated by dollar  vardayini mata temple dollar decoration  വിഗ്രഹം അലങ്കാരം ഡോളര്‍ മാല  ഗുജറാത്ത് ക്ഷേത്രം ഡോളര്‍ മാല
പൂക്കള്‍ ഔട്ട്, ഡോളര്‍ കൊണ്ട് മാല; 2.5 ലക്ഷം രൂപയുടെ നോട്ടുകള്‍ കൊണ്ട് വിഗ്രഹം അലങ്കരിച്ച് ഗുജറാത്തിലെ ക്ഷേത്രം
author img

By

Published : Feb 17, 2022, 12:58 PM IST

Updated : Feb 17, 2022, 1:30 PM IST

ഗാന്ധിനഗർ: പൂക്കള്‍ കൊണ്ടുള്ള മാലയാണ് വിഗ്രഹാരാധനക്ക് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ ഗുജറാത്തിലെ ഒരു ക്ഷേത്രം കഴിഞ്ഞ ദിവസം വിഗ്രഹം അലങ്കരിച്ചത് പൂക്കള്‍ കൊണ്ടല്ല, അമേരിക്കന്‍ ഡോളര്‍ കൊണ്ടാണ്. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഗാന്ധിനഗറിലെ രുപാല്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വരദായിനി മാതാ ക്ഷേത്രത്തിലാണ് വ്യത്യസ്ഥമായ മാല വിഗ്രഹത്തിന് ചാര്‍ത്തിയത്. അമേരിക്കയില്‍ നിന്നുള്ള ഒരു ഭക്തന്‍ അയച്ച 150,000 യുഎസ്‌ ഡോളര്‍ ഉപയോഗിച്ചായിരുന്നു അലങ്കാരം.

ഇന്ത്യന്‍ കറന്‍സി അനുസരിച്ച് ഏകദേശം 1.13 കോടി രൂപയോളം വരുമിത്. ഭക്തന്‍റെ പേര് വിവരങ്ങള്‍ ക്ഷേത്ര ഭാരവാഹികള്‍ വെളിപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തിലേക്ക് ഭക്തര്‍ ദാനം ചെയ്യുന്നതില്‍ അമ്പത് ശതമാനവും വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്.

Also read: വിവാഹാഘോഷത്തിനിടെ കിണറ്റില്‍ വീണു; യുപിയില്‍ 13 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Last Updated : Feb 17, 2022, 1:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.