വഡോദര: ഗുജറാത്തില്‍ കുറച്ചുദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന കനത്ത മഴ പ്രളയം സൃഷ്‌ടിച്ചിരിക്കുകയാണ്. കുളങ്ങളും നദികളും നിറഞ്ഞ് കവിഞ്ഞ് ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. ഇതിനിടെ, വഡോദരയിലെ ഹിരണ്വതി ഗ്രാമത്തെയാകെ വീണ്ടും ഭീതിയില്‍ ആഴ്‌ത്തിരിക്കുകയാണ് ഒരു ഭീമന്‍ മുതല.
ഈ മുതല റോഡ് മുറിച്ചുകടന്ന് ഗ്രാമത്തിൽ പ്രവേശിക്കുന്നതിന്‍റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇതോടെ, ഗ്രാമവാസികളിൽ ഭീതിയിലാണ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ ജാംബുവ നദിയില്‍ നിന്നുമാണ് ഈ ഉരഗജീവി പുറത്തിറങ്ങിയത്.
മുതല, പാത മുറിച്ചുകടക്കുന്നതുവരെ യാത്രചെയ്യാന്‍ കാത്തുനില്‍ക്കുന്ന ബൈക്ക് യാത്രികരെയും ദൃശ്യത്തില്‍ കാണാം. എന്നാണ് സംഭവമുണ്ടായതെന്ന വിവരം ലഭ്യമല്ല.