ന്യൂഡൽഹി: സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്‌സിന് വില വർധിപ്പിച്ച സാഹചര്യത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. വാക്‌സിൻ നിർമിക്കുന്ന രണ്ട് കമ്പനികളിൽ നിന്നും വാങ്ങുന്ന വാക്‌സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. വാക്‌സിന് 150 രൂപ നിരക്കിലാണ് കമ്പനികളിൽ നിന്ന് കേന്ദ്ര സർക്കാർ വാങ്ങാനൊരുങ്ങുന്നത്. ഈ വാക്‌സിനാണ് തുടർന്ന് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ സൗജന്യമായി നൽകുക.
കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ കൊവിഡിൽ നയത്തിൽ മാറ്റം വരുത്തിയത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ് വാക്‌സിന് കഴിഞ്ഞ ദിവസം വില വർധിപ്പിച്ചു. സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയുമാണ് കമ്പനി ഈടാക്കാൻ ശ്രമിച്ചത്. കേന്ദ്ര സർക്കാർ 18 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്നായിരുന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിന്‍റെ വില വർധന.
Read more: കൊവിഷീൽഡ് ഉടൻ വിപണിയിലെത്തുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്