മുംബൈ: നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് വാക്‌സിനേഷൻ ഇന്ന് പുനരാരംഭിക്കും. 62 സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷനാണ് ഇന്ന് പുനരാരംഭിക്കുന്നതെന്ന് മുനിസിപ്പൽ കമ്മിഷണർ ഇക്ബാൽ സിങ് ചഹാൽ അറിയിച്ചു. മുംബൈയിൽ 89 സർക്കാർ സ്ഥാപനങ്ങളിലും 71 സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിരുന്നത്. 40,000 മുതൽ 50,000 വരെ ആളുകൾക്കാണ് ദിനംപ്രതി കൊവിഡ് വാക്‌സിനുകൾ നൽകുക.
ഏപ്രിൽ ഒമ്പതിന് 99,000 ഡോസ് കൊവിഡ് വാക്‌സിനും പത്തിന് 1,34,970 ഡോസുകളും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ ലഭിച്ചിരുന്നു. എന്നാൽ ഇത് സർക്കാർ ആശുപത്രികളിലേക്ക് വിതരണം ചെയ്യുകയായിരുന്നു. കൊവിഡ് വാക്‌സിന്‍റെ അഭാവത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി 71 സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ കുത്തിവയ്‌പ് നടപടികൾ നിർത്തിവക്കുകയായിരുന്നു.
കൂടുതൽ വായനക്ക്: മുംബൈയിൽ വാക്‌സിൻ ഡോസുകൾ അപര്യാപ്‌തം