ETV Bharat / bharat

VA Shrikumar Supports Allu Arjun On Negative Comments അല്ലു അര്‍ജുന്‍ 'ഒറ്റ തോളിൽ കയറ്റി കൊണ്ടു പോയ' സിനിമ ആണത്: വിഎ ശ്രീകുമാര്‍

VA Shrikumar Facebook post on Allu Arjun National Award എന്തുകൊണ്ട് അല്ലു അര്‍ജുന് പുരസ്‌കാരം ലഭിച്ചു എന്നത് വ്യക്തമാക്കി സംവിധായകന്‍ വിഎ ശ്രീകുമാര്‍. ഫേസ്‌ബുക്കിലൂടെ നീണ്ട കുറിപ്പുമായാണ് സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്.

VA Shrikumar support Allu Arjun  Allu Arjun  VA Shrikumar  Allu Arjun for winning National Film award  National Film award  VA Shrikumar Facebook post  എന്തുകൊണ്ട് അല്ലു അര്‍ജുന് പുരസ്‌കാരം ലഭിച്ചു  അല്ലു അര്‍ജുന് പുരസ്‌കാരം  സംവിധായകന്‍ വിഎ ശ്രീകുമാര്‍  വിഎ ശ്രീകുമാര്‍  അല്ലു അര്‍ജുന്‍  Pushpa The Rise  പുഷ്‌പ ദി റൈസ്  അല്ലു അര്‍ജുന് ദേശീയ പുരസ്‌കാരം  മികച്ച നടന്‍ അല്ലു അര്‍ജുന്‍  മികച്ച നടനുള്ള ദേശീയ പുരസ്‌കാരം  ദേശീയ പുരസ്‌കാരം  Best actor award  Best actor National award
VA Shrikumar supports Allu Arjun
author img

By ETV Bharat Kerala Team

Published : Aug 26, 2023, 1:23 PM IST

ല്ലു അര്‍ജുന് (Actor Allu Arjun) മികച്ച നടനുള്ള ദേശീയ പുരസ്‌കാരം (National Film Award for Best actor) ലഭിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും സജീവമാണ്. സുകുമാര്‍ (Director Sukumar) സംവിധാനം ചെയ്‌ത 'പുഷ്‌പ ദി റൈസ്' (Pushpa The Rise) എന്ന ചിത്രമാണ് അല്ലു അര്‍ജുനെ മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനാക്കിയത്. എന്നാല്‍ അല്ലു അര്‍ജുന് പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് ഒരു കൂട്ടര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ (VA Shrikumar). അല്ലു അര്‍ജുന് എന്തുകൊണ്ട് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു എന്നത് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വിശദീകരിക്കുകയാണ് സംവിധായകന്‍.

  • " class="align-text-top noRightClick twitterSection" data="">

'അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയതിനെ എതിർക്കുന്ന നിലയ്ക്കുള്ള പരാമർശങ്ങൾ ചില നിരൂപകരും സിനിമ ബുദ്ധി ജീവികളും പോസ്‌റ്റുകളായും കമന്‍റുകളായും നടത്തുന്നത് ശ്രദ്ധിച്ചു. 'പുഷ്‌പ' പോലൊരു സിനിമ എല്ലാ വശങ്ങളിൽ നിന്നും ഏറ്റവും മികച്ച നിലയ്ക്ക് രൂപപ്പെടുത്തിയ ഒരു എന്‍റര്‍ടെയ്‌നറാണ്. പാൻ ഇന്ത്യ ഹിറ്റാണ്.

തെലുഗു പ്രേക്ഷകർ മാത്രമല്ല, ഇന്ത്യയിലും പുറത്തും ഉള്ള കോടിക്കണക്കിന് ഇന്ത്യക്കാരെ ആകർഷിച്ച ആ സിനിമ, മികച്ച തിയേറ്റർ അനുഭവവും ആസ്വാദനവും നൽകി. 'പുഷ്‌പ'യിൽ അല്ലു അർജുന്‍റെ പ്രകടനം സുപ്രധാനമാണ്. അല്ലു ഒറ്റ തോളിൽ കയറ്റി കൊണ്ടു പോയ സിനിമ ആണത്.

ഒരു കൊമേഴ്‌ഷ്യല്‍ എന്‍റര്‍ടെയ്‌നര്‍ വിജയിപ്പിക്കുന്നത് അത്ര എളുപ്പം അല്ല. 'പുഷ്‌പ'യുടെ ഹൈലൈറ്റ് അല്ലുവിന്‍റെ പെർഫോമൻസാണ്. അഭിനയം കൂടി ചേർന്നതാണല്ലോ പെർഫോമൻസ്. പുഷ്‌പ എന്ന കഥാപാത്രത്തിന് അല്ലു നൽകിയ ഡീറ്റെയിലിങ്, അത് സ്ഥായിയായി സിനിമയില്‍ ഉടനീളം നിലനിർത്തുക എന്ന വെല്ലുവിളി, അതും രണ്ടേ മുക്കാൽ മണിക്കൂര്‍ ഒക്കെ, എന്നത് നിസാരം അല്ല.

ആക്ഷനിലായാലും മാസ്, പ്രണയ, വൈകാരിക രംഗങ്ങളില്‍ ആയാലും പുഷ്‌പ എന്ന കഥാപാത്രത്തെ ആ ഭാവങ്ങളിലേയ്‌ക്കെല്ലാം പകർത്തുക എന്നത് അല്ലുവിൽ ഭദ്രമായിരുന്നു. ഒരു വർഷം എടുത്താണ് സിനിമ പൂർത്തിയാക്കിയത്… ഈ നീണ്ട ചിത്രീകരണ കാലയളവില്‍ അടക്കം കഥാപാത്രത്തെ ഉള്ളിൽ നിലനിർത്തി വേണമല്ലോ നമ്മൾ കണ്ട രണ്ടേ മുക്കാൽ മണിക്കൂറിനുള്ളിൽ ഒതുക്കാൻ. അതുകൊണ്ടു തന്നെ അല്ലു ഈ ദേശീയ അവാർഡിന് എന്തുകൊണ്ടും അർഹനാണ്.

പടം വിജയിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല, തന്‍റെ ഭാഗം മാത്രം ശരി ആയാൽ മതി, ഏതെങ്കിലും വിഭാഗത്തിനെ മാത്രം തൃപ്‌തിപ്പെടുത്തിയാൽ മതി എന്ന നില അല്ല പുഷ്‌പയിലെ അല്ലുവിന്‍റേത്. അല്ലുവിന്‍റെ കഥാപാത്രത്തിന്‍റെ വിജയമാണ് സിനിമ നേടിയ 400 കോടി. മികച്ച നടന്‍ ആകുന്നത്, അതിന് വേണ്ടി തന്നെ തയ്യാറാക്കിയ സിനിമകളിലൂടെയാണെന്നും ജനപ്രിയ സിനിമയിലെ നടന് അതിന് അർഹതയില്ല എന്നും പറയുന്നത് ചലച്ചിത്ര മേഖലയ്ക്ക് ഒരിക്കലും ഗുണം ചെയ്യാത്ത, ശത്രുതാപരമായ പിടിവാശിയാണ്.

വിനോദ സിനിമയിൽ മികച്ച അഭിനയം സാധ്യമാണ് എന്ന്‌ തെളിയിക്കുന്നു അല്ലു അർജുൻ. സിനിമയുടെ ഒന്നാം ഭാഗത്തിലെ അഭിനയത്തിനാണ് ഈ പുരസ്‌കാരം. രണ്ടാം ഭാഗം ഉടന്‍ ഉണ്ട്. ദേശീയ അവാർഡ് നേടിയ കഥാപാത്രം എന്ന നിലയിൽ കൂടി, നമ്മള്‍ ഇനി പുഷ്‌പയെ രണ്ടാം ഭാഗത്തിൽ കാണും. ആർട്ട് - കൊമേഴ്‌ഷ്യല്‍ വേർതിരിവുകള്‍ ഇല്ലാതെ ഏതു സിനിമയില്‍ ആണെങ്കിലും, ഒരു സിനിമയുടെ നട്ടെല്ലാകുന്ന പെർഫോമൻസിന്, നല്ല പ്രകടനത്തിന്‌ തന്നെയാണ് പുരസ്‌കാരം നൽകേണ്ടത്.

മാസ് കൊമേഴ്‌ഷ്യല്‍ സിനിമയിലെ മികച്ച അഭിനയം, ദേശീയ അവാർഡിന് പരിഗണിക്കപ്പെടും എന്നത്, കൂടുതൽ മികച്ച പെർഫോമൻസുകൾക്കുള്ള സാധ്യതയും കൂട്ടുന്നുണ്ട്. എനിക്ക് 'പുഷ്‌പ 2' കാണാനുള്ള ആവേശം വർധിപ്പിക്കുന്നു അല്ലുവിന്‍റെ ഈ പുരസ്‌കാര നേട്ടം…' -വിഎ ശ്രീകുമാര്‍ കുറിച്ചു.

Also Read: Allu Arjun Achievement National film awards 'താഴത്തില്ലെടാ..!'; ടോളിവുഡിന് ആദ്യ ദേശീയ പുരസ്‌കാര തിളക്കം; ചരിത്രം കുറിച്ച് 'പുഷ്‌പരാജ്'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.