ETV Bharat / bharat

ഉത്തരകാശി ദുരന്തം; 40 പേരെ കാണാതായി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Uttarkashi tunnel collapse: എക്‌സ്‌കവേറ്ററുകളും മറ്റ് ഹെവി മെഷീനുകളും ഉപയോഗിച്ച് സംഘം അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്ന്‌ ലോഡർ ഓപ്പറേറ്റർ മൃതുഞ്ജയ് കുമാർ പറഞ്ഞു.

people trapped in Uttarkashi tunnel collapse  Uttarkashi tunnel collapse  rescue operation is in progress  Uttarkashi  ഉത്തരകാശി തുരങ്കം  ഉത്തരകാശി തുരങ്കം തകര്‍ന്നു  രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു  State Disaster Response Force  under construction tunnel in Uttarkashi  ഉത്തരകാശി
Uttarkashi tunnel collapse
author img

By ETV Bharat Kerala Team

Published : Nov 13, 2023, 7:17 AM IST

Updated : Nov 13, 2023, 10:47 AM IST

ഉത്തരകാശി (ഉത്തരാഖണ്ഡ്) : ഉത്തരകാശിയില്‍ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നുവീണ് നിരവധി തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് (Uttarkashi tunnel collapse). എക്‌സ്‌കവേറ്ററുകളും മറ്റ് ഹെവി മെഷീനുകളും ഉപയോഗിച്ച് സംഘം അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്ന്‌ ലോഡർ ഓപ്പറേറ്റർ മൃതുഞ്ജയ് കുമാർ പറഞ്ഞു (Rescue operation is in progress).

'ലോഡറും എക്‌സ്‌കവേറ്ററും ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങള്‍ നടക്കുന്നു. ഏകദേശം 30-35 മീറ്റർ തുരങ്കം തകർന്നു. പുലർച്ചെ 5:30 ഓടെയാണ് സംഭവം. ഏകദേശം 40-45 പേർ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്‌ഡിആർഎഫ് (State Disaster Response Force - SDRF) സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

നിർമാണത്തിലിരിക്കുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെടുക്കുന്നതിനാണ് ഭരണകൂടത്തിന്‍റെ മുൻഗണനയെന്നും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണെന്നും ഉത്തരകാശി ജില്ല കലക്‌ടര്‍ അഭിഷേക് റൂഹേല പറഞ്ഞു. ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കിയ ഡിഎം, അവരവരുടെ ജോലിസ്ഥലങ്ങളിൽ ഉടൻ റിപ്പോർട്ട് ചെയ്യാനും ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജരായിരിക്കാനും നിർദേശം നൽകി.

ഉത്തരകാശി എസ്‌ പി അർപൻ യദുവൻഷി പറയുന്നതനുസരിച്ച്, സിൽക്യാരയെ ദണ്ഡൽഗാവണുമായി ബന്ധിപ്പിക്കുന്ന നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗമാണ്‌ തകർന്നു വീണത്‌. ബ്രഹ്മഖൽ-പോൾഗാവിലെ സിൽക്യാര ഭാഗത്തുള്ള തുരങ്കത്തിന്‍റെ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റർ അകലെയാണ്‌ തകർന്നത്‌. ചാർധാം ഓൾ-വെതർ റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. തുരങ്കത്തിന്‍റെ നിർമാണം പൂര്‍ത്തിയായാല്‍ ഉത്തരകാശി മുതൽ യമുനോത്രി വരെയുള്ള യാത്രയിൽ 26 കിലോമീറ്റർ കുറയും.

തുരങ്കം നിർമിക്കാൻ കരാർ എടുത്തിട്ടുള്ള ഹൈഡ്രോ ഇലക്‌ട്രിസിറ്റി ഇൻവെസ്റ്റ്‌മെന്‍റ്‌ ആൻഡ് ഡെവലപ്‌മെന്‍റ്‌ കമ്പനി ലിമിറ്റഡിന്‍റെ (എച്ച്‌ഐഡിസിഎൽ) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 36 ഓളം പേര്‍ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും യദുവൻഷി പറഞ്ഞു. തുരങ്കം തുറക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തുരങ്കത്തിനുള്ളിലെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ ഇതിനകം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ടീമിന്‍റെയും (എസ്‌ഡിആർഎഫ്) പൊലീസിന്‍റെയും സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. തുരങ്കത്തിന്‍റെ തകർച്ചയെക്കുറിച്ച് ഉത്തരകാശിയിലെ ജില്ല കൺട്രോൾ റൂമിൽ വിവരം ലഭിച്ചു, സംഭവസ്ഥലത്ത് നിന്ന്‌ എസ്‌ഡിആർഎഫ് ടീമിന്‍റെ സഹായം അഭ്യർഥിച്ചാണ് വിളിച്ചത്. വിവരമറിഞ്ഞ് എസ്‌ഡിആർഎഫ് കമാൻഡർ മണികാന്ത് മിശ്ര ഇൻസ്പെക്‌ടർ ജഗദംബ വിജൽവാന്‍റെ നേതൃത്വത്തിലുള്ള രക്ഷാസംഘത്തിന് ആവശ്യമായ രക്ഷാപ്രവർത്തന ഉപകരണങ്ങളുമായി സ്ഥലത്തേക്ക് പോകാൻ നിർദേശിച്ചു.

സ്ഥലത്തെത്തിയ ശേഷം, എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ മറ്റ് രക്ഷാപ്രവർത്തന യൂണിറ്റുകളുമായി ഏകോപിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ രക്ഷാപ്രവർത്തനം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. കുടുങ്ങിയവർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ തുരങ്കത്തിന്‍റെ തകർന്ന ഭാഗത്തുകൂടി ഓക്‌സിജൻ പൈപ്പ് കയറ്റിയിട്ടുണ്ടെന്നും ഭക്ഷണസാധനങ്ങള്‍ അകത്തേക്ക് എത്തിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.

ALSO READ: തൃശൂര്‍ നഗരത്തില്‍ ഹോട്ടലിന് തീ പിടിച്ചു ; തീയണച്ചത് മുക്കാല്‍ മണിക്കൂറെടുത്ത്

Last Updated : Nov 13, 2023, 10:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.