ETV Bharat / bharat

ഉത്തരാഖണ്ഡിൽ ഫെബ്രുവരി ഒന്നിന് മെഗാ ക്യാമ്പയിൻ ആരംഭിക്കാനൊരുങ്ങി ബിജെപി - Uttarakhand election campaign

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ്, ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെത്തും.

മെഗാ ക്യാമ്പയിൻ ആരംഭിക്കാനൊരുങ്ങി ബിജെപി  ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്  ബിജെപി പ്രചാരണം  Uttarakhand election campaign  BJP campaign at Uttarakhand
ഉത്തരാഖണ്ഡിൽ ഫെബ്രുവരി ഒന്നിന് മെഗാ ക്യാമ്പയിൻ ആരംഭിക്കാനൊരുങ്ങി ബിജെപി
author img

By

Published : Jan 30, 2022, 7:30 PM IST

ഡെറാഡൂൺ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിൽ മെഗാ ക്യാമ്പയിന് തയ്യാറെടുത്ത് ബിജെപി. ഫെബ്രുവരി ഒന്ന് മുതൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള മെഗാ ക്യാമ്പയിൻ ആരംഭിക്കുമെന്ന് സംസ്ഥാനത്തെ ബിജെപി തെരഞ്ഞെടുപ്പ് ഇൻ ചാർജും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ്‌ ജോഷി പറഞ്ഞു.

പ്രചാരണത്തിന്‍റെ ഭാഗമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ എന്നിവർ റാലികളെ അഭിസംബോധന ചെയ്യും. 70 മണ്ഡലങ്ങളിലായി 10-15 സ്ഥലങ്ങളിലായി എൽഇഡി ടിവികൾ സ്ഥാപിക്കുമെന്നും ഇതിലൂടെ നേതാക്കൾ യോഗങ്ങളെ അഭിസംബോധന ചെയ്യുന്നത് പ്രവർത്തകർക്ക് കേൾക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ്, ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാനത്ത് പ്രചാരണത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 70 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മാർച്ച് പത്തിന് നടക്കും.

ALSO READ: Viral Video | 'അപകടം സംഭവിച്ചാല്‍ കുട്ടികള്‍ അനാഥരാവും'; വാക്‌സിന്‍ സ്വീകരിക്കാതെ വയോധികന്‍, ഒടുവില്‍ സംഭവിച്ചത്...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.