ഡെറാഡൂൺ: ഈ വര്‍ഷത്തെ ചാര്‍ദാം യാത്ര സംബന്ധിച്ച തീരുമാനം വൈകുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് ഡല്‍ഹിയില്‍ നിന്നും തിരികെ എത്തിയതിന് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്‌ടാവ് ശത്രുഘ്നന്‍ സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമാകും തീരുമാനം. ജൂൺ 15നാണ് യാത്ര തിയതി നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി ജില്ലകളില്‍ നിന്നും ആരംഭിക്കുന്ന യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കാണിച്ച് അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യാത്രയുമായി ബന്ധപ്പെട്ട കേസിന്‍റെ വാദം നൈനിറ്റാൾ ഹൈക്കോടതിയില്‍ തുടരുകയാണ്.
Read more: ചാർദാം യാത്ര; മൂന്ന് ജില്ലകൾക്ക് ഇളവ് നൽകാനുള്ള തീരുമാനം നീട്ടി
നേരത്തെ ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി ജില്ലകളിലുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധന ഫലം സമര്‍പ്പിക്കുകയാണെങ്കില്‍ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലെ ചാർദാം സൈറ്റുകൾ സന്ദർശിക്കാമെന്ന് യൂനിയൽ അറിയിച്ചിരുന്നു. ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നി ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണ് ചാര്‍ദാം യാത്ര എന്നറിയപ്പെടുന്നത്.