ETV Bharat / bharat

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി; തെരഞ്ഞെടുപ്പ് പദവികള്‍ ഏറ്റെടുക്കില്ലെന്ന് നവ്പ്രഭാട്ട്

പദവികള്‍ ഏറ്റെടുക്കില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസിന്‍റെ ചുമതല വഹിക്കുന്ന ദേവേന്ദ്ര യാദവിനെ അറിയിച്ചിട്ടുണ്ട്.

author img

By

Published : Jul 23, 2021, 2:55 AM IST

Uttarakhand  Former Uttarakhand Minister  Congress  നവ്പ്രഭാട്ട്  ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്  കോണ്‍ഗ്രസ്
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി; തെരഞ്ഞെടുപ്പ് പദവികള്‍ ഏറ്റെടുക്കില്ലെന്ന് നവ്പ്രഭാട്ട്

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയ മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാന്‍ ഉള്‍പ്പെടെയുള്ള പദവികള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് മുന്‍ മന്ത്രി നവ്പ്രഭാട്ട് അറിയിച്ചു. മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാന് പുറമെ കോർ കമ്മിറ്റിയിലേക്കും, ഏകോപന സമിതിയിലേക്കും നവ്പ്രഭാട്ടിനെ എഐസിസി തെരഞ്ഞെടുത്തിരുന്നു. പദവികള്‍ ഏറ്റെടുക്കില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസിന്‍റെ ചുമതല വഹിക്കുന്ന ദേവേന്ദ്ര യാദവിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

"ഞാൻ മൂന്ന് തവണ ഈ കമ്മിറ്റിയുടെ പ്രസിഡന്‍റായിരുന്നുവെന്ന്, സംസ്ഥാനത്തിന്‍റെ ചുമതലക്കാരനോട് പറഞ്ഞിട്ടുണ്ട്. ഇത്തവണയും ഈ ബഹുമതി വളരെ കൂടുതലാണ്. ഈ നിയമനം പുനഃപരിശോധിക്കാന്‍ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്‍റെ അന്തസില്‍ ഒരിക്കലും ഞാന്‍ വിട്ടുവീഴ്ച ചെയ്യില്ല" നവ്പ്രഭാട്ട് പറഞ്ഞു.

also read: 'വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു'; 'തെമ്മാടികള്‍, കര്‍ഷകരല്ല' പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് മീനാക്ഷി ലേഖി

സംസ്ഥാന കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി ഗണേഷ് ഗോഡിയാലിനെ ഹൈക്കമാന്‍ഡ് നിയമിച്ചിട്ടുണ്ട്. അതേസമയം അടുത്ത വര്‍ഷം ആദ്യമാണ് സംസ്ഥാനത്ത് നിമയ സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുക. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്താണ് പ്രചാരണ കമ്മിറ്റിയുടെ തലവന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.