ETV Bharat / bharat

ലോക്ഡൗൺ കാലത്തെ കേസുകൾ പിൻവലിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

കുംഭമേള വേളയിലെ വിശിഷ്ട പരിപാടിയായ 'ഷാഹി സ്നാനുകളിൽ'(ഹോളി ബാത്ത്) പങ്കെടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

lockdown cases  ലോക്ഡൗൺ കാലത്തെ കേസുകൾ പിൻവലിക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്  ഉത്തരാഖണ്ഡ്  ഹോളി ബാത്ത്  കുംഭ മേള  kumbh mela  മുഖ്യമന്ത്രി തിറാത്ത് സിംഗ് റാവത്ത്  Uttarakhand  holy bath
ലോക്ഡൗൺ കാലത്തെ കേസുകൾ പിൻവലിക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്
author img

By

Published : Mar 15, 2021, 12:36 PM IST

ഡെറാഡൂൺ: ലോക്ക്ഡൗൺ കാലത്തെ കൊവിഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് അറിയിച്ചു. ഇതു പ്രകാരം 4500 ഓളം പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിക്കുക.

"ലോക്ഡൗണിൽ ആളുകളെ സഹായിച്ചതിനും ഭക്ഷണം വിതരണം ചെയ്തതിനും 4500ഓളം പേർക്കെതിരെ കേസെടുത്തിരുന്നു. ഇത്തരം രീതിയിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻ‌വലിക്കാൻ തീരുമാനിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഈ കേസുകൾ പിൻവലിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ”റാവത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു.

കുംഭമേള വേളയിലെ വിശിഷ്ട പരിപാടിയായ 'ഷാഹി സ്നാനുകളിൽ'(ഹോളി ബാത്ത്) പങ്കെടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ആളുകൾ എത്തുന്നത് തടയരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് മാർഗ്ഗനിർദ്ദേശം കൃത്യമായി പാലിക്കണം.ഭക്തർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും റാവത്ത് പറഞ്ഞു.

ഏപ്രിൽ ഒന്ന് മുതൽ ഏപ്രിൽ 30 വരെയാണ് ഹരിദ്വാറിലെ കുംഭമേള. കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ കുംഭമേള 30 ദിവസമായി പരിമിതപ്പെടുത്താനും ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.