ETV Bharat / bharat

ഉത്തരാഖണ്ഡില്‍ ലോക്ക്ഡൗൺ ജൂൺ 29 വരെ നീട്ടി

അവശ്യ സേവനങ്ങൾക്കായുള്ള കടകളും മാളുകളും ആഴ്‌ചയിൽ അഞ്ച് ദിവസങ്ങളിൽ തുറക്കും. ചാർധാം യാത്ര ജൂലൈ 11ന് ആരംഭിക്കും.

Uttarakhand Covid Curfew  Coronavirus In Uttarakhand Latest News  Corona curfew extended in Uttarakhand  decision on Corona curfew and Chardham Yatra  Uttarakhand extends lockdown  Uttarakhand extends lockdown till June 29  chardham yatra  Uttarakhand Latest News  Uttarakhand News  ഉത്തരാഘണ്ഡ്  ഉത്തരാഘണ്ഡിൽ ലോക്ക്ഡൗൺ  ഉത്തരാഘണ്ഡിൽ ലോക്ക്ഡൗൺ നീട്ടി  ലോക്ക്ഡൗൺ  ലോക്ക്ഡൗൺ നീട്ടി  ഉത്തരാഘണ്ഡ് വാർത്ത  ഉത്തരാഘണ്ഡ് സർക്കാർ  ചാർധാം യാത്ര  കാബിനറ്റ് മന്ത്രി  സുബോദ് യൂനിയാൽ  Cabinet Minister Subodh Uniyal
ലോക്ക്ഡൗൺ ജൂൺ 29 വരെ നീട്ടി ഉത്തരാഘണ്ഡ്
author img

By

Published : Jun 20, 2021, 3:02 PM IST

ഡെറാഡൂൺ: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ജൂൺ 29 നീട്ടിയതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. അതേസമയം അവശ്യ സേവനങ്ങൾക്കായുള്ള കടകളും മാളുകളും ആഴ്‌ചയിൽ അഞ്ച് ദിവസങ്ങളിൽ തുറക്കും.

Also Read: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

പുണ്യ തീർഥാടന യാത്രയായ ചാർധാം യാത്ര ജൂലൈ 11ന് ആരംഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്രയിൽ നെഗറ്റീവ് ആർടിപിസിആർ അല്ലെങ്കിൽ ആന്‍റിജൻ പരിശോധന ഫലം നിർബന്ധമാക്കിയിട്ടുണ്ട്.

രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ ഹോട്ടൽ, റസ്റ്റൊറന്‍റുകൾ എന്നിവയ്‌ക്ക് തുറന്ന് പ്രവർത്തിക്കാം. സർക്കാർ ഉത്തരവ് പ്രകാരം 50 ശതമാനം ആളുകളെ മാത്രമേ ഹോട്ടലുകളിലും റസ്റ്റൊറന്‍റുകളിലും അനുവദിക്കുകയുള്ളൂ. ലോക്ക്ഡൗൺ വീണ്ടും നീട്ടണോ വേണ്ടയോ എന്ന് ജൂൺ 29ന് ശേഷം തീരുമാനിക്കുമെന്ന് കാബിനറ്റ് മന്ത്രി സുബോദ് യൂനിയാൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.