ഡെറാഡൂൺ: കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ. ഇതിനായി സർക്കാർ 'മുഖ്യമന്ത്രി വത്സല്യ യോജന' ആരംഭിച്ചെന്നും മുഖ്യമന്ത്രി തിരത് സിങ് റാവത്ത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ ക്ഷേമത്തിനായി ആവിഷ്കരിക്കുന്ന പദ്ധതി സംബന്ധിച്ച് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ നിർദേശം നൽകിയിരുന്നു. എൻഡിഎ സർക്കാർ ഏഴുവർഷം കാലാവധി പൂര്‍ത്തിയാക്കുന്ന ദിവസമായ മെയ് 30ന് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച കരട് തയ്യാറാക്കാനും പാര്‍ട്ടി അധ്യക്ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Also Read: കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണത്തിന് പദ്ധതിയുമായി ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍
അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഉത്തരാഖണ്ഡിൽ 5,270 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. 8,780 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 116 പേരാണ്.