ഡെറാഡൂൺ : ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ സുംനയിൽ തിങ്കളാഴ്ച മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.
ഇനിയും മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ചമോലി ദുരന്ത നിവാരണ ഉദ്യോഗസ്ഥൻ എൻ കെ ജോഷി പറഞ്ഞു.
ധൗളി ഗംഗാ നദിയുടെ കൈവഴികളായ ഗിർത്തിഗഡിന്‍റേയും കിയോഗഡിന്‍റേയും സംഗമസ്ഥലത്തിനടുത്ത് വെള്ളിയാഴ്ചയാണ് പ്രകൃതിദുരന്തമുണ്ടായത്. ഇവിടെ ഫെബ്രുവരിയിൽ ഉണ്ടായ ഹിമപാതത്തിൽ 80 പേർ കൊല്ലപ്പെടുകയും 126 പേരെ കാണാതാവുകയും ചെയ്തിരുന്നു.
മരിച്ചവരിൽ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെല്ലാം ജാർഖണ്ഡ് നിവാസികളാണെന്നും ജോഷി അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ 7 പേർ ചികിത്സയിലാണ്.