ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 105 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,02,344 ആയി. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 8,704 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 217 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 2,853 പേരാണ് ചികിത്സയിലുള്ളത്. 5,90,787 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.
സംസ്ഥാനത്ത് ഇതുവരെ 2.97 കോടി സാമ്പിളുകള്‍ പരിശോധിച്ചു. തിങ്കളാഴ്‌ച മാത്രം 1.20 ലക്ഷം സാമ്പിള്‍ പരിശോധിച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് 50 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങും.