ETV Bharat / bharat

ഉത്തർപ്രദേശിലെ എംബിബിഎസ് ബിരുദധാരികൾക്ക് 10 വർഷത്തെ സർക്കാർ സേവനം നിർബന്ധം - പത്തുവർഷം സേവനം നിർബന്ധം

പഠനം പൂർത്തിയാക്കിയ ശേഷം സർക്കാർ ആശുപത്രി വിടാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ സംസ്ഥാന സർക്കാരിന് ഒരു കോടി രൂപ പിഴയായി നൽകേണ്ടതുണ്ട്.

UP health department news  up government doctors  10 years of compulsory government service  mbbs in uttar pradesh  bond of 10 years service at govt hospitals  UP MBBS news  ഉത്തർപ്രദേശിലെ എംബിബിഎസ് ബിരുദധാരികൾക്ക് 10 വർഷത്തെ സർക്കാർ സേവനം നിർബന്ധം  ബിരുദാനന്തര ബിരുദം  പത്തുവർഷം സേവനം നിർബന്ധം  ഉത്തർപ്രദേശ് പബ്ലിക് ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി
ഉത്തർപ്രദേശിലെ എംബിബിഎസ് ബിരുദധാരികൾക്ക് 10 വർഷത്തെ സർക്കാർ സേവനം നിർബന്ധം
author img

By

Published : Dec 12, 2020, 8:49 AM IST

ലക്‌നൗ: മെഡിക്കൽ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ഡോക്‌ടർമാർക്ക് സർക്കാർ ആശുപത്രികളിൽ പത്തുവർഷം സേവനം നിർബന്ധമെന്ന് ഉത്തർപ്രദേശ് പബ്ലിക് ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം കൂടുതൽ ലാഭത്തിന് വേണ്ടി സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നതിനെ തുടർന്നാണ് ഉത്തരവ്.

പഠനം പൂർത്തിയാക്കിയ ശേഷം സർക്കാർ ആശുപത്രി വിടാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ സംസ്ഥാന സർക്കാരിന് ഒരു കോടി രൂപ പിഴയായി നൽകേണ്ടതുണ്ട്. സർക്കാർ ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി നീറ്റ് പരീക്ഷയിൽ ഇളവ് നൽകി. ഗ്രാമപ്രദേശങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഒരു വർഷം ജോലി ചെയ്യുന്ന എം‌ബി‌ബി‌എസ് ഡോക്ടർമാർക്ക് നീറ്റ് പി‌ജി പ്രവേശന പരീക്ഷയിൽ 10 മാർക്കും രണ്ട് വർഷം സേവനം ചെയ്യുന്ന ഡോക്ടർമാർക്ക് 20 മാർക്കും മൂന്ന് വർഷത്തേക്ക് 30 മാർക്കും നൽകുന്നു. സർക്കാർ ആശുപത്രികളിൽ 15,000ത്തിലധികം ഡോക്ടർമാരുടെ തസ്തികകൾ ഒഴിവുണ്ട്. ഇതിൽ 11,000 ത്തോളം ഡോക്ടർമാരെ സർക്കാർ ആശുപത്രികളിൽ ആവശ്യമുണ്ട്. ഒരു ഡോക്ടർ പിജി കോഴ്‌സ് പഠനം പകുതിവഴിക്ക് ഉപേക്ഷിക്കുകയാണെങ്കിൽ ഇവരെ മൂന്ന് വർഷത്തേക്ക് ഡിബാർ ചെയ്യാനും നിയമമുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ഡോ. നെഗി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.