ETV Bharat / bharat

കര്‍ണാടക നിയമസഭയുടെ നാഥനായി ചുമതലയേറ്റ് യു.ടി ഖാദര്‍; സംസ്ഥാനത്ത് സ്‌പീക്കര്‍ കസേരയിലെത്തുന്ന ആദ്യ മുസ്‌ലിം നേതാവ്

author img

By

Published : May 24, 2023, 6:08 PM IST

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ യു.ടി ഖാദറിനെ നിയമസഭ ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തത്

UT Khader elected Speaker of Karnataka  UT Khader  Speaker of Karnataka Legislative Assembly  Karnataka Legislative Assembly  Congress leader UT Khader  first Muslim Speaker of Karnataka  Karnataka  കര്‍ണാടക നിയമസഭയുടെ നാഥനായി  കര്‍ണാടക  യു ടി ഖാദര്‍  സ്‌പീക്കര്‍ കസേരയിലെത്തുന്ന ആദ്യ മുസ്‌ലിം നേതാവ്  മുതിർന്ന കോൺഗ്രസ് നേതാവ്  നിയമസഭ ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തത്  സിദ്ധരാമയ്യ  മുഖ്യമന്ത്രി  ഡികെ ശിവകുമാർ  ബസവരാജ് ബൊമ്മൈ  ഖാദര്‍
കര്‍ണാടക നിയമസഭയുടെ നാഥനായി ചുമതലയേറ്റ് യു.ടി ഖാദര്‍; സ്‌പീക്കര്‍ കസേരയിലെത്തുന്ന ആദ്യ മുസ്‌ലിം നേതാവ്

ബെംഗളൂരു: കർണാടക നിയമസഭ സ്‌പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ യു.ടി ഖാദറിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. സ്‌പീക്കർ സ്ഥാനത്തേക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ യു.ടി ഖാദറിന്‍റെ പേര് നിർദേശിച്ചപ്പോൾ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അത് പിന്താങ്ങുകയായിരുന്നു. സ്‌പീക്കര്‍ സ്ഥാനത്തേക്ക് മറ്റ് മത്സരാർഥികളില്ലാത്തതിനാൽ, പ്രോടെം സ്‌പീക്കർ ആർ.വി ദേശ്‌പാണ്ഡെ മുഖ്യമന്ത്രിയുടെ നിർദേശം വോട്ടിനിടുകയും ഇത് സഭ ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. അതേസമയം കർണാടക നിയമസഭ സ്‌പീക്കറാകുന്ന ആദ്യ മുസ്‌ലിം നേതാവ് കൂടിയാണ് യു.ടി ഖാദര്‍.

യു.ടി ഖാദറിനെ സഭാ നാഥനായി തെരഞ്ഞെടുത്തതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് ബസവരാജ് ബൊമ്മൈ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്‌പീക്കറുടെ ഡയസിലേക്ക് ആനയിച്ചു. തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും അഞ്ച് തവണ നിയമസഭ സാമാജികനായ യു.ടി ഖാദര്‍, പ്രോടെം സ്‌പീക്കര്‍ ആര്‍.വി ദേശ്‌പാണ്ഡെയില്‍ നിന്നും ചുമതല ഏറ്റുവാങ്ങി. നിങ്ങളുടെ പിതാവ് നിയമസഭാംഗമായിരുന്നു. സഭയിൽ നിങ്ങൾക്ക് സദന വീര അവാർഡ് ലഭിച്ചിട്ടുണ്ട്. നിങ്ങൾ വളരെ മികച്ച നിയമസഭാംഗമാണെന്ന് ഞങ്ങൾക്കെല്ലാം അറിയാമെന്നും സ്‌പീക്കറുടെ കസേരയിൽ ഇരിക്കുന്നവർ കക്ഷിഭേദമില്ലാതെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ യു.ടി ഖാദറിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പ്രതികരിച്ചു.

അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ: നിയമസഭയിൽ മുതിർന്നവരും യുവ എംഎൽഎമാരുമുണ്ട്. സംസ്ഥാനത്ത് പൊള്ളുന്ന പ്രശ്‌നങ്ങളുമുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്തണമെന്നും ഇതിലൂടെ മാത്രമെ ഏഴ് കോടി കന്നഡക്കാരുടെ ക്ഷേമം സാധ്യമാകൂ എന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ക്രമസമാധാനം ഉറപ്പാക്കിയില്ലെങ്കിൽ നിക്ഷേപം ഉണ്ടാകില്ല. നിക്ഷേപം നടന്നില്ലെങ്കിൽ വ്യവസായങ്ങൾ എത്തില്ല. വ്യവസായങ്ങൾ ഇല്ലെങ്കിൽ തൊഴിലവസരങ്ങൾ ഉണ്ടാകില്ല. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ഇതിനെക്കുറിച്ച് സഭയിൽ ചർച്ച നടക്കണമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇതിനെല്ലാം ഘടനാപരമായ നിർദേശങ്ങൾ നൽകണമെന്നും ആരോഗ്യപരമായ ചർച്ചകൾ നിങ്ങളുടെ ഇരിപ്പിടം ഉറപ്പാക്കണമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ അഭിനന്ദനം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്‌പീക്കറെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയും അഭിനന്ദിച്ചു. നിങ്ങൾക്ക് 20 വർഷത്തെ പരിചയമുണ്ട്. നിയമസഭാംഗമായും മന്ത്രിയായുമെല്ലാം പ്രവർത്തിച്ചിട്ടുമുണ്ട്. അപ്പോഴൊന്നും തന്നെ നിങ്ങൾക്ക് ഒരിക്കല്‍ പോലും ക്ഷമ നഷ്‌ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലുള്ളവരാണ് താങ്കളെ കസേരയിൽ എത്തിച്ചതെങ്കിലും നിങ്ങളുടെ തീരുമാനങ്ങള്‍ മുഴുവൻ സിസ്‌റ്റത്തെയും ബാധിക്കും. അതുകൊണ്ടുതന്നെ താങ്കള്‍ നിഷ്‌പക്ഷമായിരിക്കണമെന്നും ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.

ആരാണ് യു.ടി ഖാദര്‍: മംഗളൂരുവിലെ ഉല്ലാല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് അഞ്ച് തവണ കര്‍ണാടക നിയമസഭയിലെത്തിയ നേതാവാണ് യു.ടി ഖാദര്‍. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ സൗമ്യമുഖമായ ഖാദര്‍, മുമ്പ് ആരോഗ്യ മന്ത്രിയായും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2013 ല്‍ ബസവരാജ്‌ ബൊമ്മൈയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയ സംസ്ഥാന നിയമസഭയില്‍ സിദ്ധരാമയ്യയുടെ കീഴില്‍ പ്രതിപക്ഷ ഉപനേതാവായും യു.ടി ഖാദര്‍ പ്രവർത്തിച്ചിരുന്നു. ശ്രീ ധർമ്മസ്ഥല മഞ്ജുനാഥേശ്വര കോളജിൽ നിന്ന് നിയമത്തില്‍ ബിഎ കരസ്ഥമാക്കിയ അദ്ദേഹം രാഷ്‌ട്രീയത്തിന് പുറത്ത് ബൈക്കിങിലും കാർ റേസിങിലും കമ്പമുള്ള നേതാവ് കൂടിയാണ്. മാത്രമല്ല ഇതിലെല്ലാം സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിലും അദ്ദേഹം പങ്കെടുത്തിട്ടുമുണ്ട്. കായിക പ്രേമിയായ അദ്ദേഹം ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ഹോക്കി, ടെന്നീസ് എന്നീ വിനോദങ്ങളും ആവേശത്തോടെ പിന്തുടരുന്നയാളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.