ETV Bharat / bharat

'ഹിജാബ് വിലക്ക് ശരിവച്ചത് കടുത്ത അനീതി'; കര്‍ണാടക ഹൈക്കോടതിയ്‌ക്കെതിരെ യു.എസ് കമ്മിഷന്‍ - ഹിജാബ് വിലക്ക് ശരിവച്ചത് കടുത്ത അനീതിയെന്ന് യു.എസ്‌.സി.ഐ.ആർ.എഫ്

അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ഏജന്‍സി, വാര്‍ത്താകുറിപ്പിലൂടെയാണ് വിയോജിപ്പറിയിച്ചത്.

K'nataka HC ruling on Hijab violation of religious freedom: USCIRF  USCIRF on K'nataka HC ruling on Hijab  USCIRF on Hijab row  K'nataka HC ruling on Hijab  USCIRF against karnataka high court  കര്‍ണാടക ഹൈക്കോടതിയ്‌ക്കെതിരെ യു.എസ് കമ്മിഷന്‍  ഹിജാബ് വിലക്ക് ശരിവച്ചത് കടുത്ത അനീതിയെന്ന് യു.എസ്‌.സി.ഐ.ആർ.എഫ്  കര്‍ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ യു.എസ് കമ്മിഷൻ ഓൺ ഇന്‍റര്‍നാഷണൽ റിലീജിയസ് ഫ്രീഡം
'ഹിജാബ് വിലക്ക് ശരിവച്ചത് കടുത്ത അനീതി'; കര്‍ണാടക ഹൈക്കോടതിയ്‌ക്കെതിരെ യു.എസ് കമ്മിഷന്‍
author img

By

Published : Mar 18, 2022, 3:36 PM IST

ഹൈദരാബാദ്: ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കമ്മിഷൻ ഓൺ ഇന്‍റര്‍നാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്‌.സി.ഐ.ആർ.എഫ്). ഈ വിധി മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ്. മുസ്‌ലിം സമുദായത്തിലെ വിദ്യാര്‍ഥിനികളുടെ വിശ്വാസത്തോട് കാണിച്ച കടുത്ത അനീതിയാണ് വിധിയിലൂടെയുണ്ടായതെന്നും യു.എസ്‌.സി.ഐ.ആർ.എഫ് അഭിപ്രായപ്പെട്ടു.

അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ഏജന്‍സി, വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പ്രതിനിധി അനുരിമ ഭാർഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്‌ചയാണ് കർണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഹിജാബ് ഇസ്ലാമിൽ നിര്‍ബന്ധമല്ലെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. സമാധാനം, ഐക്യം എന്നിവയെ തടസപ്പെടുത്തുന്ന വസ്‌ത്രങ്ങള്‍ ക്യാമ്പസിൽ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന സർക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ALSO READ: മാവോയിസ്റ്റ് നേതാവ് വനിത കേഡറെ ലൈംഗികമായി പീഡിപ്പിച്ചെന്ന് തെലങ്കാന പൊലീസ്

ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിൽ നിന്നുള്ള ഏതാനും വിദ്യാർഥികൾ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി വിലക്കിനെ ശരിവച്ചത്. ഉഡുപ്പിയിലെ പി.യു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ അധികൃതര്‍ തടഞ്ഞത് വലിയ വിവാദമായിരുന്നു.

കാവി ഷാള്‍ ധരിച്ച് ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനയിലുള്ളവരെത്തി ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയുമുണ്ടായി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങളും കൂട്ടായ്‌മകളും നടന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.