ETV Bharat / bharat

'അഖിൽ അക്കിനേനി ഷൂട്ടിങ്ങിനിടെ ഉപദ്രവിച്ചു'; വ്യാജപ്രചാരണത്തിൽ മാനനഷ്‌ടത്തിന് നോട്ടിസയച്ച് ഉർവശി റൗട്ടേല - അഖിൽ അക്കിനേനി

അഖിൽ അക്കിനേനി ഏജന്‍റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ഉർവശിയെ ഉപദ്രവിച്ചുവെന്ന് ട്വീറ്റ് ചെയ്‌ത സിനിമ നിരൂപകനും സ്വയംപ്രഖ്യാപിത പത്രപ്രവർത്തകനുമായ ഉമൈർ സന്ധുവിനെതിരെയാണ് താരം മാനനഷ്‌ടത്തിന് നോട്ടിസ് അയച്ചത്

ഉർവശി റൗട്ടേല  urvashi rautela defamation notice to umair sandhu  umair sandhu  urvashi rautela  ഉമൈർ സന്ധു  ഉമൈർ സന്ധുവിനെതിരെ ഉർവശി റൗട്ടേല  റിഷഭ് പന്ത്  ഉമൈർ സന്ധുവിന് വക്കീൽ നോട്ടീസ് അയച്ച് ഉർവശി  അഖിൽ അക്കിനേനി  AkhilAkkineni
ഉർവശി റൗട്ടേല
author img

By

Published : Apr 23, 2023, 7:58 PM IST

ഹൈദരാബാദ്: നിഗൂഢപരമായ പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗങ്ങൾ സൃഷ്‌ടിക്കുന്നതിൽ പ്രശസ്‌തയാണ് ബോളിവുഡ് താരം ഉർവശി റൗട്ടേല. ഇടയ്‌ക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തുമായുള്ള വാക്‌പോര് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായിരുന്നു. ഇപ്പോൾ സ്വയം പ്രഖ്യാപിത സിനിമാനിരൂപകനും പത്രപ്രവർത്തകനുമായ ഉമൈർ സന്ധുവിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

തെലുങ്ക് സൂപ്പർ താരം നാഗാർജുനയുടെ മകനും നായകനുമായ അഖിൽ അക്കിനേനി ഉർവശിയെ ഉപദ്രവിച്ചു എന്ന ഉമൈറിന്‍റെ ട്വീറ്റിനെതിരെയാണ് താരം രംഗത്തെത്തിയത്. 'ഏജന്‍റ് ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ 'യൂറോപ്പിൽവച്ച് അഖിൽ അക്കിനേനി ബോളിവുഡ് താരം ഉർവശി റൗട്ടേലയെ ഉപദ്രവിച്ചു. അഖിൽ അക്കിനേനി പക്വതയില്ലാത്തൊരു നടനാണ്. ഒപ്പം പ്രവർത്തിക്കുമ്പോൾ അസ്വസ്ഥത തോന്നാറുണ്ട്' - ഇങ്ങനെയായിരുന്നു ഉമൈറിന്‍റെ ട്വീറ്റ്. ഈ ട്വീറ്റിന്‍റെ സ്‌ക്രീൻ ഷോർട്ട് പങ്കുവെച്ചുകൊണ്ട് 'ഫേക്ക്' എന്നാണ് ഉർവശി പ്രതികരിച്ചത്. കൂടാതെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് തന്നേയും കുടുംബത്തേയും അസ്വസ്ഥരാക്കിയതിന് ഉമൈറിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും താരം അറിയിച്ചു.

എന്‍റെ ലീഗൽ ടീം നിങ്ങൾക്കെതിരെ മാനനഷ്‌ടത്തിന് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്. വ്യാജ / പരിഹാസ്യമായ ട്വീറ്റുകൾ പ്രചരിപ്പിക്കുന്ന നിങ്ങളെപ്പോലുള്ള മോശം മാധ്യമപ്രവർത്തകരോട് തീർച്ചയായും അതൃപ്‌തിയുണ്ട്. നിങ്ങൾ എന്‍റെ ഔദ്യോഗിക വക്താവല്ല. അതേ, നിങ്ങൾ വളരെ പക്വതയില്ലാത്ത ഒരു പത്രപ്രവർത്തകനാണ്. നിങ്ങളുടെ പ്രവർത്തിയിൽ ഞാനും എന്‍റെ കുടുംബവും അങ്ങേയറ്റം അസ്വസ്ഥരാണ്'. - ഉർവശി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഉർവശി റൗട്ടേല  urvashi rautela defamation notice to umair sandhu  umair sandhu  urvashi rautela  ഉമൈർ സന്ധു  ഉമൈർ സന്ധുവിനെതിരെ ഉർവശി റൗട്ടേല  റിഷഭ് പന്ത്  ഉമൈർ സന്ധുവിന് വക്കീൽ നോട്ടീസ് അയച്ച് ഉർവശി  അഖിൽ അക്കിനേനി  AkhilAkkineni
ഉർവശി റൗട്ടേലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

വിവാദ പരാമർശങ്ങളുടെ തോഴന്‍: ബോളിവുഡ് താരങ്ങളെക്കുറിച്ച് അപകീർത്തികരമായ കാര്യങ്ങൾ ട്വീറ്റ് ചെയ്‌തുകൊണ്ട് 'നെഗറ്റീവ് പബ്ലിസിറ്റി' നേടിയെടുക്കുന്നതിൽ പ്രധാനിയാണ് ഉമൈർ സന്ധു. 24,000 പേരാണ് ഉമൈറിനെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. 'ഓവർസീസ് സെൻസർ ബോർഡ് അംഗം, വിവാദപരമായ ഒന്നാം നമ്പർ ദക്ഷിണേഷ്യൻ ചലച്ചിത്ര നിരൂപകൻ, അഡൽറ്റ് ഗോസിപ്പ് ജേർണലിസ്റ്റ്' എന്നാണ് ഇയാൾ തന്‍റെ ട്വിറ്റര്‍ ബയോയിൽ നൽകിയിരിക്കുന്നത്.

സൽമാൻ ഖാൻ, പവൻ കല്യാണ്‍, സിദ്ധാർഥ് മൽഹോത്ര, ഷെഹ്‌നാസ് ഗിൽ എന്നീ താരങ്ങളെയാണ് ട്വിറ്ററിലൂടെ ഉമൈർ പ്രധാനമായും ലക്ഷ്യംവയ്‌ക്കുന്നത്. അടുത്തിടെ ബോളിവുഡ് താരം സെലീന ജെയ്‌റ്റ്ലിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തി ഉമൈർ സന്ധു വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

കാന്താര 2ൽ ഉർവശി?: വ്യവസായി ശരവണൻ നായകനായ 'ദി ലെജന്‍റ്' ഉർവശി റൗട്ടേലയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ ഉർവശി റെക്കോഡ് പ്രതിഫലമാണ് വാങ്ങിയതെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. ചിരഞ്ജീവി നായകനായി പുറത്തിറങ്ങിയ വാൾട്ടർ വീരയ്യ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലും ഉർവശി ചുവടുവച്ചിരുന്നു.

ഇതിനിടെ തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് ചിത്രം കാന്താരയുടെ പ്രീക്വലിൽ നായികയായി താരം എത്തുന്ന എന്ന വാർത്തകളും പ്രചരിച്ചിരുന്നു. അടുത്തിടെ റിഷബ് ഷെട്ടിയുമായുള്ള ഒരു ചിത്രം ഉർവശി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന്‍റെ ക്യാപ്ഷനായി 'കാന്താര 2' എന്നാണ് താരം കുറിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഉർവശിയും കാന്താരയുടെ ഭാഗമാകുന്നുവെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ച് തുടങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.