ETV Bharat / bharat

യോഗിയ്ക്ക് വധഭീഷണി; അന്വേഷണം ഊര്‍ജിതം

സംസ്ഥാനത്തെ എമർജൻസി മാനേജ്‌മെന്റ് സംവിധാനത്തിന് വാട്സ് ആപ്പിലൂടെയാണ് വധഭീഷണി സന്ദേശം ലഭിച്ചത്.

kill Yogi Message  police Control Room  kill Yogi Adityanath  Yogi Adityanath  UP  ഉത്തർപ്രദേശ് മുഖ്യമന്ത്രി  യോഗി ആദിത്യനാഥ്  yogi
യോഗിയ്ക്ക് വധഭീഷണി; അന്വേഷണം ഊര്‍ജ്ജിതം
author img

By

Published : May 4, 2021, 6:32 AM IST

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് മൊബൈല്‍ ഫോണിലൂടെ സന്ദേശം. സംസ്ഥാനത്തെ എമർജൻസി മാനേജ്‌മെന്റ് സംവിധാനത്തിന് വാട്സ് ആപ്പിലൂടെയാണ് വധഭീഷണി സന്ദേശം ലഭിച്ചത്. 112 കൺട്രോൾ റൂം വാട്‌സ്ആപ്പ് നമ്പറില്‍ ഏപ്രിൽ 29 നാണ് സന്ദേശം ലഭിച്ചത്.

“ഞാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലും. നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ കണ്ടെത്തൂ. നാലു ദിവസത്തിനുള്ളിൽ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ എന്നോടു ചെയ്യുക.” സന്ദേശത്തില്‍ പറയുന്നു. ഇതേത്തുടർന്ന്, മൊബൈൽ ഫോണ്‍ ഉടമയ്‌ക്കെതിരെ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു.

മുഖ്യമന്ത്രിക്കെതിരായ സന്ദേശം പൊലീസ് അതീവ ഗൗരവത്തോടെയാണ് നോക്കികാണുന്നത്. നിരീക്ഷണ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടക്കുന്നുണ്ട്. സംശയാസ്പദമായ നമ്പറിന്റെ കൃത്യമായ സ്ഥലം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.