ന്യൂഡല്‍ഹി: 1997-ൽ 59 പേരുടെ മരണത്തിനിടയാക്കിയ ഉപഹാർ സിനിമാ തിയേറ്റര്‍ തീപിടിത്തക്കേസിൽ തെളിവ് നശിപ്പിച്ചതിന് റിയൽ എസ്‌റ്റേറ്റ് വ്യവസായികളായ സുശീൽ അൻസലിനും ഗോപാൽ അൻസലിനും ഡൽഹി പട്യാല ഹൗസ് കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു.
ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പങ്കജ് ശർമ അൻസല്‍ സഹോദരങ്ങൾക്ക് 2.25 കോടി രൂപ വീതം പിഴയും വിധിച്ചു. ഈ കേസിൽ അൻസൽ സഹോദരങ്ങൾ ഉൾപ്പെടെ അഞ്ചുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ALSO READ: റഫാൽ ഇടപാട്; ഗുരുതര വെളിപ്പെടുത്തലുമായി ഫ്രഞ്ച് അന്വേഷണ ജേർണല്‍
അൻസൽ സഹോദരന്മാർക്കൊപ്പം അവരുടെ രണ്ട് ജീവനക്കാരായ പിപി ബത്ര, അനൂപ് സിംഗ്, മുൻ കോടതി ജീവനക്കാരൻ ദിനേഷ് ചന്ദ് ശർമ്മ എന്നിവരും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഏഴ് പ്രതികളിൽ രണ്ട് പ്രതികളായ ഹർ സ്വരൂപ് പൻവാറും ധരംവീർ മൽഹോത്രയും വിചാരണയ്ക്കിടെ മരിച്ചു. തെളിവ് നശിപ്പിച്ചതിന് തങ്ങൾക്കെതിരെ ചുമത്തിയ കുറ്റം ചോദ്യം ചെയ്‌ത് അൻസൽ സഹോദരങ്ങൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ALSO READ: Lulu Mall: ഏറ്റവും വലിപ്പമുള്ള ഷോപ്പിങ് മാൾ തിരുവനന്തപുരത്ത്, ഉദ്ഘാടനം 16ന്
ഉപഹാർ സിനിമ തീയേറ്റര്‍ ദുരന്തം
59 പേരുടെ മരണത്തിനിടയാക്കിയ ഉപഹാർ സിനിമ തീപിടിത്തത്തിന്‍റെ തെളിവുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 1997 ജൂൺ 13 വെള്ളിയാഴ്‌ച ഡൽഹിയിലെ ഗ്രീൻ പാർക്കിലെ ഉപഹാർ സിനിമ തിയേറ്ററില്‍ ബോർഡർ എന്ന സിനിമയുടെ പ്രദർശനത്തിനിടെയാണ് തീപിടിത്തമുണ്ടായത്.
തിക്കിലും തിരക്കിലും പെട്ട് 59 പേർ അകത്ത് കുടുങ്ങി ശ്വാസം മുട്ടി മരിക്കുകയും 103 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.