ETV Bharat / bharat

മൃതദേഹങ്ങള്‍ തള്ളാനുള്ള 'ചവറ്റുകുട്ടയായി' യമുന എക്‌സ്പ്രസ്‌വേ ; നിരീക്ഷണം ശക്തമാക്കാന്‍ അധികൃതര്‍

ഡല്‍ഹിയിലെ ആഗ്രയിൽ നിന്ന് നോയിഡയിലേക്ക് 165 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന യമുന എക്‌സ്പ്രസ്‌വേയില്‍ ഇതുവരെ 12ലധികം ജഡങ്ങളാണ് കണ്ടെത്തിയത്

author img

By

Published : Dec 3, 2022, 11:03 PM IST

യമുന എക്‌സ്പ്രസ്‌വേ  ആഗ്ര  UP Yamuna Expressway  Yamuna Expressway becomes dumping ground  UP Yamuna Expressway dumping ground of dead bodies  ഡല്‍ഹി
നിരീക്ഷണം ശക്തമാക്കാന്‍ അധികൃതര്‍

ആഗ്ര : അതിവേഗ പാത എന്ന നിലയ്‌ക്ക് പേരുകേട്ടതാണ് ആഗ്രയിൽ നിന്ന് ഡൽഹിയിലേക്കുള്ള യമുന എക്‌സ്പ്രസ്‌വേ. എന്നാല്‍, നിലവില്‍ ക്രൂരമായ കൊലപാതകത്തിന് ഇരയാക്കിയ മൃതദേഹങ്ങൾ കൊണ്ടുതള്ളാനുള്ള ഇടമായിരിക്കുകയാണ് ഈ പാത. ആഗ്രയിൽ നിന്ന് നോയിഡയിലേക്ക് 165 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതാണ് യമുന എക്‌സ്പ്രസ്‌വേ. ആഗ്ര, മഥുര ജില്ലകളുടെ അതിർത്തിയിലുള്ള യമുന എക്‌സ്‌പ്രസ്‌വേയിൽ, കൊലപാതകം നടത്തിയ ശേഷം കൊണ്ടുതള്ളുന്ന നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

തിരിച്ചറിയാനാവാത്ത ജഡങ്ങള്‍ നിരവധി : അടുത്തിടെ, യമുന എക്‌സ്‌പ്രസ്‌വേയില്‍ തള്ളിയ മൃതദേഹമാണ് ആയുഷി യാദവ് വധക്കേസാണെന്ന് മഥുര പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തില്‍, അച്ഛനും അമ്മയുമാണ് പ്രതികളെന്ന് കണ്ടെത്തിയിരുന്നു. 12ലധികം അജ്ഞാത മൃതദേഹങ്ങളാണ് പാതയില്‍ നിന്നും ഇതുവരെ കണ്ടെത്തിയത്. മറ്റൊരിടത്ത്, കൊലപാതകം നടത്തിയ ശേഷം മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം കത്തിച്ചാണ് ഇവിടെ കൊണ്ടുതള്ളുന്നത്. ഇക്കാരണത്താല്‍ തന്നെ പല ജഡങ്ങളും തിരിച്ചറിയാനായിട്ടില്ല. മുഴുവന്‍ മൃതദേഹങ്ങളും ദഹിപ്പിക്കുകയും അവയുടെ ഡിഎൻഎ ഫലം പൊലീസ് തയ്യാറാക്കുകയും ചെയ്‌തിട്ടുണ്ട്.

ആഗ്രയിൽ ഏകദേശം 50 കിലോമീറ്ററോളമാണ് യമുന എക്‌സ്‌പ്രസ് വേ നീണ്ടുകിടക്കുന്നത്. 2021ൽ ഈ അതിവേഗ പാതയില്‍ നിന്നും 10 മുതൽ 12 കിലോമീറ്റർ ചുറ്റളവിൽ നാല് യുവതികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഈ നാല് യുവതികള്‍ ആരാണെന്നത് ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രതികളെക്കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടുമില്ല. സ്യൂട്ട്‌കേസിലാക്കിയ നിലയിലാണ് അടുത്തിടെ ആയുഷി യാദവിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് മഥുര സിറ്റി പൊലീസ് എസ്‌പി എംപി സിങ് ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.

'യമുന എക്‌സ്‌പ്രസ്‌വേയില്‍ നിരീക്ഷണം ശക്തമാക്കും': ആയുഷി യാദവാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചതോടെ പ്രതികള്‍ അച്ഛനും അമ്മയുമാണെന്ന് കണ്ടെത്തിയെന്നും ഇവരെ തുറുങ്കിലടച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അതിവേഗ പാത പരിധിയിൽ പ്രത്യേക സംഘം പട്രോളിങ് നടത്തുന്നുണ്ട്. ക്രിമിനൽ പ്രവണതയുള്ളവരെ നിരീക്ഷിക്കാനും ജഡങ്ങള്‍ കൊണ്ടുതള്ളുന്നത് ഒഴിവാക്കാനുമാണ് ഇതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. യമുന എക്‌സ്‌പ്രസ്‌വേയിലെ ഓരോ പ്രധാന പോയിന്‍റുകളിലും നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്. യമുന എക്‌സ്‌പ്രസ്‌ വേ അതോറിറ്റിയുടെ നേതൃത്വത്തിലാണ് രാത്രികാല നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് ഖന്ദൗലി, എത്‌മാദ്‌പൂർ പൊലീസ് സ്റ്റേഷനുകള്‍ക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. പാതയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വാഹന അപകടങ്ങളില്‍ ഇരകൾക്ക് അടിയന്തരമായി സഹായം നല്‍കാനും ഇതിലൂടെ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

2021 ഏപ്രിൽ 21ന് പാതയ്‌ക്കടുത്തെ വനത്തിന് സമീപത്തായി പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടേതെന്ന് വ്യക്തമായ ഈ മൃതദേഹത്തിന്‍റെ മുഖവും ശരീരഭാഗവും പൂർണമായും കത്തിനശിച്ചതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 2021 മെയ് 30ന് ജർണ നലയ്ക്ക് സമീപമുള്ള വനത്തിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുകയുണ്ടായി. കൈകാലുകൾ ബന്ധിച്ച നിലയിലുള്ള ഷീറ്റിൽ പൊതിഞ്ഞ ജഡം പെൺകുട്ടിയുടേതെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.