ലഖ്‌നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ യുവതിയെ ബലാത്സംഗം ചെയ്തതിനെ തുടർന്ന് രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഹർദുവാഞ്ചിൽ ഭർത്താവിനൊപ്പം കൻവാറിൽ പങ്കെടുക്കാൻ പോയ യുവതിയെയാണ് ബലാത്സംഗം ചെയ്തത്.
കൻവാർ ആഘോഷത്തിൽ പങ്കെടുത്ത ശേഷം തിരിച്ച് പോകുമ്പോൾ പിന്നിലായ യുവതിയെ മോട്ടോർ ബൈക്കിലെത്തിയ പരിചയക്കാരായ രണ്ട് പേർ ലിഫ്‌റ്റ് നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്നാൽ യുവതിയെ വീട്ടിലെത്തിക്കുന്നതിന് പകരം മറ്റെവിടേക്കോ കൂട്ടിക്കൊണ്ടു പോയി ഒരു ദിവസത്തിന് ശേഷമാണ് വിട്ടയച്ചത്.
തുടർന്ന് യുവതി വെള്ളിയാഴ്‌ച പൊലീസിൽ പരാതി നൽകി. യുവതിയെ വൈദ്യപരിശോധനയ്‌ക്ക് അയച്ചതായും പ്രതികളെ അറസ്‌റ്റ് ചെയ്യാൻ രണ്ട് സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.