ലക്‌നൗ: ഉത്തർപ്രദേശിന്‍റെയും ഉത്തരാഖണ്ഡിന്‍റെയും അതിർത്തിയോട് ചേർന്ന രാംപൂരിലെ രാജ്‌പുര ഗ്രാമത്തിലെ ജനങ്ങൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ല. സർക്കാരിന്‍റെ വൈദ്യുതി വിതരണം ഗ്രാമത്തിൽ എത്തിയിട്ടില്ലാത്തതിനാൽ തങ്ങൾക്ക് ഉത്തരാഖണ്ഡ് സർക്കാരിൽ നിന്നാണ് വൈദ്യുതി ലഭിക്കുന്നതെന്ന് രാജ്‌പുര ഗ്രാമവാസികൾ പറയുന്നു.
ഉത്തർപ്രദേശിലെ രാംപൂരിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിട്ടുണ്ടങ്കിലും അവ ഇനിയും പ്രവർത്തനക്ഷമമായിട്ടില്ല. എന്നാൽ രസകരമെന്നു പറയട്ടെ ഗ്രാമവാസികൾക്ക് ഇരു സംസ്ഥാനങ്ങളിലെയും വൈദ്യുതി വകുപ്പുകളിൽ നിന്ന് വൈദ്യുതി ബില്ലുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്.
ഉത്തർപ്രദേശ് സർക്കാർ ഇവിടെ തൂണുകളും വയറുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി വിതരണം ചെയ്‌തത് ഉത്തരാഖണ്ഡ് സർക്കാരാണ്. വൈദ്യുതി വിതരണം കൂടാതെ തങ്ങളുടെ വീടുകളിൽ വൈദ്യുതി മീറ്ററുകളും അവർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ബിൽ അടക്കാനുള്ള സന്ദേശങ്ങൾ ലഭിക്കുന്നത് യുപി സർക്കാരിൽ നിന്നാണെന്നും പ്രദേശവാസിയായ സുഖ്‌വീന്ദർ സിങ് ഇടിവി ഭാരതിനോട് പറഞ്ഞു.
2018 ൽ ഇവിടെ വൈദ്യുത തൂണുകൾ സ്ഥാപിച്ചുവെങ്കിലും അവയിലെ വൈദ്യുതി ലൈനുകളെ ഇവിടത്തെ മീറ്ററുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ല. ഇവിടെ ധാരാളം വീടുകളുണ്ട്, ഓരോ മാസവും കിട്ടുന്ന ബില്ലുകളുടെ മൊത്തം തുക 80000-90000 രൂപയിൽ കൂടുതലാണെന്നും മറ്റൊരു പ്രാദേശവാസി ഹാപ്പി പറഞ്ഞു.
പ്രശ്‌ന പരിഹാരത്തിനായി തണ്ടാ തഹ്‌സിലിലെ എസ്‌ഡിഒയുമായി സംസാരിച്ചുവെന്നും ഇക്കാര്യത്തിൽ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും റാംപൂർ ഇലക്ട്രിക്കൽ ഡിപ്പാർട്ട്‌മെന്‍റിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇമ്രാൻ ഖാൻ അറിയിച്ചു. തങ്ങളിൽ നിന്ന് വൈദ്യുതി ലഭിക്കുന്നില്ലെങ്കിൽ തങ്ങളുടെ ഡിവിഷനിൽ ബിൽ അടക്കേണ്ട ആവശ്യമിെല്ലന്നും ആരെയും സാമ്പത്തികമായി ചൂഷണം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.