ന്യൂഡൽഹി: ഷഹീൻബാഗിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് റെയ്‌ഡ് നടത്തി. പോപ്പുലർ ഫ്രണ്ടിന്‍റെ കൊടി ഉൾപ്പടെയുള്ള നിരവധി വസ്‌തുക്കൾ ഫോഴ്‌സ് കണ്ടെടുത്തു. പിഎഫ്‌ഐയുടെ മറ്റ് പല ഓഫീസുകളിലും റെയ്‌ഡ് നടത്തി. മഥുര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിന്‍റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് യുവ നേതാവ് റൗഫ് ഷെരീഫിനെ യുപി എസ്‌ടിഎഫ് ചോദ്യം ചെയ്‌തിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ റൗഫ് ഷെരീഫിനെ തിരുവനന്തപുരത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഷഹീൻബാഗിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് റെയ്‌ഡ് നടത്തി - യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്
മഥുര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിനെ തുടർന്നാണ് റെയ്‌ഡ് നടത്തിയത്