ലഖ്‌നൗ: സംസ്ഥാനത്ത് 24 മണിക്കൂറിൽ 24 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 7,718 ആയി. ലഖ്‌നൗവിൽ ഏഴ് പേരും ഖോരക്‌പൂരിൽ രണ്ട് പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം യുപിയിൽ പുതുതായി 2,036 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലഖ്‌നൗവിൽ 342 പേർക്കും മീററ്റിൽ 230 പേർക്കും ഗൗതം ബുദ്ധ് നഗറിൽ 123 പേർക്കും ഗാസിയാബാദിൽ 113 പേർക്കും കാൺപൂരിൽ 108 പേർക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
2,618 പേർ രോഗമുക്തി നേടിയതോടെ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം 5,09,556 ആയി. സംസ്ഥാനത്ത് 24,575 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. 24 മണിക്കൂറിൽ 1.75 സാമ്പിളുകൾ കൊവിഡ് പരിശോധന നടത്തിയെന്നും ഇതുവരെയുള്ള കൊവിഡ് പരിശോധനകൾ 1.91 കോടി പിന്നിട്ടെന്നും അധികൃതർ പറഞ്ഞു.