ETV Bharat / bharat

രാഹുല്‍ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ : അറസ്റ്റിന് ഛത്തീസ്‌ഗഡ് പൊലീസ് എത്തുംമുന്‍പ് സീ ന്യൂസ് അവതാരകനെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ് - രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ

വയനാട്ടില്‍ എം പി ഓഫിസിന് നേരയുണ്ടായ ആക്രമണം സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്‌താവനയാണ് ഉദയ്‌പൂര്‍ കൊലപാതകവുമായി ബന്ധപ്പെടുത്തിയത്

rohit ranjan  zee news anchor arrest  rahul gandhi fake video spreading case  zee news anchor rohit ranjan  up police arrested zee news anchor  raipur police  സീ ന്യൂസ്  രോഹിത് രഞ്‌ജന്‍  രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ  സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്‌ജന്‍
രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മാധ്യമപ്രവര്‍ത്തകനെ കസ്‌റ്റഡിയിലെടുത്ത് യു.പി പൊലീസ്
author img

By

Published : Jul 5, 2022, 6:03 PM IST

ഗാസിയാബാദ് (ഉത്തര്‍പ്രദേശ്) : രാഹുല്‍ഗാന്ധിക്കെതിരെ വ്യാജപ്രചരണം നടത്തിയ കേസില്‍ ഛത്തീസ്‌ഗഡ് പൊലീസ് എത്തും മുന്‍പ് ടെലിവിഷന്‍ അവതാരകനെ നാടകീയമായി അറസ്റ്റുചെയ്‌ത് യുപി പൊലീസ്. സീ ന്യൂസ് ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജനെയാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. രാഹുല്‍ ഗാന്ധിയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് ജീവനക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സീ ന്യൂസ് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് നടപടിയെന്നുമാണ് യു.പി പൊലീസിന്‍റെ വാദം.

ചൊവ്വാഴ്‌ച പുലര്‍ച്ചയോടെയാണ് രോഹിത് രഞ്ജനെ അറസ്റ്റുചെയ്യാന്‍ ഛത്തീസ്‌ഗഡ് പൊലീസ് അദ്ദേഹത്തിന്‍റെ വസതിയിലെത്തിയത്. രാവിലെ അന്വേഷണസംഘം എത്തിയ വിവരം രോഹിത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയേയും പൊലീസിനെയും ടാഗ് ചെയ്‌ത് ട്വീറ്റ് ചെയ്‌തു. ലോക്കൽ പൊലീസിനെ അറിയിക്കാതെയാണ് ഛത്തീസ്‌ഗഡ് പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്‍റ ആരോപണം.

  • बिना लोकल पुलिस को जानकारी दिए छत्तीसगढ़ पुलिस मेरे घर के बाहर मुझे अरेस्ट करने के लिए खड़ी है,क्या ये क़ानूनन सही है @myogiadityanath @SspGhaziabad @adgzonelucknow

    — Rohit Ranjan (@irohitr) July 5, 2022 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ വാറണ്ട് ഉള്ളപ്പോള്‍ ആരെയും അറിയിക്കേണ്ടതില്ലെന്നായിരുന്നു ഛത്തീസ്‌ഗഡ് പൊലീസ് ട്വീറ്റിന് നല്‍കിയ മറുപടി. അന്വേഷണത്തില്‍ സഹകരിക്കണം. താങ്കള്‍ക്ക് പറയാനുള്ളത് കോടതിയില്‍ പറയാമെന്നും പൊലീസ് മറുപടി ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് യുപി പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.

വയനാട്ടില്‍ എം പി ഓഫിസിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്‌താവനയാണ് ടിവി പരിപാടിക്കിടെ ഉദയ്‌പൂര്‍ കൊലപാതകവുമായി ബന്ധപ്പെടുത്തി രോഹിത് രഞ്ജന്‍ അവതരിപ്പിച്ചത്. ഓഫിസ് തകര്‍ത്തത് കുട്ടികളാണ്, അവരോട് ദേഷ്യമില്ലെന്നായിരുന്നു വയനാട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. എന്നാല്‍ ഈ പ്രസംഗത്തിന്‍റെ വീഡിയോ എഡിറ്റ് ചെയ്‌ത്, ഉദയ്‌പൂരിൽ കനയ്യ ലാലിനെ കൊലപ്പെടുത്തിയവരോട് ക്ഷമിക്കണമെന്ന് രാഹുൽ ഗാന്ധി പറയുന്നതായാണ് സീ ന്യൂസിലൂടെ സംപ്രേഷണം ചെയ്‌തത്.

  • There is no such rule to inform. Still, now they are informed. Police team has shown you court’s warrant of arrest. You should in fact cooperate, join in investigation and put your defence in court.

    — Raipur Police (@RaipurPoliceCG) July 5, 2022 " class="align-text-top noRightClick twitterSection" data=" ">

പിന്നാലെ സംഭവത്തില്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് ബിജെപി നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. എന്നാല്‍ യാഥാര്‍ഥ്യം വെളിപ്പെട്ടതോടെ ക്ഷമാപണം നടത്താന്‍ സീ ന്യൂസ് നിര്‍ബന്ധിതമായി. വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കോൺഗ്രസ് എംഎൽഎ ദേവേന്ദ്ര യാദവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് രോഹിത് രഞ്ജനെതിരെ ഛത്തീസ്‌ഗഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.

അദ്ദേഹത്തെ കസ്‌റ്റഡിയിലെടുക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെയാണ് ഗാസിയാബാദിലേക്ക് അയച്ചിരുന്നതെന്ന് റായ്‌പൂർ സീനിയർ പൊലീസ് സൂപ്രണ്ട് പ്രശാന്ത് അഗർവാൾ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.