ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഭരണകക്ഷി എംഎൽഎയുടെ കാണാതായ ഭാര്യയെ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്. സുൽത്താൻപൂർ ജില്ലയിലെ ലംഭുവ നിയമസഭാ സീറ്റിൽ നിന്നുള്ള ബിജെപി എംഎൽഎ സീതാറാം വർമയുടെ ഭാര്യ 65 കാരിയായ പുഷ്‌പ വർമയെ ചൊവ്വാഴ്‌ചയാണ് (ഒക്‌ടോബര്‍ 31) വസതിയിൽ നിന്ന് കാണാതായത്.
ലഖ്‌നൗവിലെ എംഎൽഎയുടെ വസതിയിൽ കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കുകയായിരുന്നു പുഷ്‌പ വർമ. എങ്ങോട്ടാണ് പോയതെന്ന വിവരമില്ലാത്തതിനെ തുടര്‍ന്ന് മകൻ ഗാസിപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടര്‍ന്ന് പോലീസ് ടീമുകൾ രൂപീകരിച്ച് 200 ഓളം സിസിടിവി ക്യാമറകളുടെ സഹായത്തോടെ ലഖ്‌നൗവിലെ അയൽ ജില്ലയായ ബരാബങ്കിയിൽ നിന്നുള്ള സഫേദാബാദിൽ പുഷ്‌പ വർമയെ കണ്ടെത്തുകയായിരുന്നു.
രാഷ്ട്രീയ നേതാവിന്‍റെ ഭാര്യക്ക് ഓർമ്മക്കുറവ് ഉണ്ടെന്നും അവർ പലപ്പോഴും കാര്യങ്ങൾ മറക്കാറുണ്ടെന്നുമാണ് വിവരം.
മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ കാണാതായി: മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനെ കപ്പലില്‍ ഡ്യൂട്ടിക്കിടെ കാണാതായി. നിലമ്പൂർ അമരമ്പലം പൂക്കോട്ടുംപാടം സ്വദേശി മനേഷ് കേശവദാസ് (43) നെ ആണ് (ഒക്‌ടോബര്‍ 14) കാണാതായത്. ചൈനയിൽ നിന്ന് വന്ന കപ്പലിൽ ഫ്യുജൈറ - മലേഷ്യ റൂട്ടിലെ യാത്രാമധ്യേയാണ് മനേഷിനെ കാണാതായത്.
സെക്കൻ്റ് ഓഫിസറായ മനേഷ് നാവിഗേഷൻ ഡിപ്പാട്ട്മെൻ്റിലായിരുന്നു. ഒക്ടോബർ പതിനൊന്നാം തീയതി പ്രാദേശിക സമയം ഉച്ചക്ക് 12:30 മുതൽ പുലർച്ചെ 4:30 വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് റൂമിലേക്ക് പോയ മനേഷ് തൊട്ടടുത്ത ദിവസം 12:30 ന് ഡ്യൂട്ടിക്ക് എത്താതയതോടെയാണ് അന്വേഷിച്ചത്. പത്താം തീയതി ഭാര്യയേയും തൊട്ടടുത്ത ദിവസം സുഹൃത്തിനെ ജന്മദിനാംശകൾ അറിയിക്കാന്‍ വിളിച്ചിരുന്നു. ഇരുപത് കൊല്ലമായി കപ്പലിൽ ജോലി ചെയ്യുന്ന മനേഷ്, ഒരു പരിശീലനത്തിൻ്റെ ഭാഗമായി അമേരിക്കയിലേക്ക് പോകുന്നതിൻ്റെ മുന്നോടിയായി കഴിഞ്ഞ ജൂലൈയിലാണ് നാട്ടിലെത്തിയത്. മനേഷിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനും എംപിമാർക്കും മറ്റ് ജനപ്രതിനിധികൾക്കും നിവേദനം നൽകി.
ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്‌മോസ് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്‌ചയാണ് മനേഷിനെ കാണാതായത്. കപ്പല്‍ ഇപ്പോള്‍ കടലില്‍ നങ്കൂരമിട്ട് തെരച്ചില്‍ നടത്തുകയാണെന്ന് കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഈ കപ്പലിൽ മറ്റൊരു മലയാളി കൂടി ജോലി ചെയ്യുന്നതായി കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അവരെ ബന്ധപ്പെടാനുള്ള ശ്രമവും തുടരുകയാണ്.
കാണാതായ വിദ്യാർഥി മാലിന്യ കുഴിയിൽ മരിച്ച നിലയിൽ: കൊട്ടേക്കാട് കുന്നത്തു പീടികയില്‍ കാണാതായ വിദ്യാർഥിയെ മാലിന്യ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ ഒൻപത് വയസുള്ള ജോൺ പോളാണ് മരിച്ചത്. ഇന്നലെ (24.10.2023) മൂന്നുമണിയോടെ സൈക്കിളിൽ കളിക്കാൻ പോയതായിരുന്നു ജോണ്‍ പോള്‍. സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നാട്ടുകാരും വിയ്യൂര്‍ പൊലീസും തെരച്ചില്‍ നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് വീടിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെെക്കിള്‍ ചവിട്ടുന്നതിനിടെ അബദ്ധത്തില്‍ കുഴിയില്‍ വീണതാകാമെന്നാണ് നിഗമനം. കൊട്ടേക്കാട് എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ജോൺ പോൾ.
ALSO READ: സിക്കിമിലെ മിന്നല്‍ പ്രളയം; തെലുഗു നടി സരള കുമാരിയെ കാണാതായി; സര്‍ക്കാര്‍ സഹായം തേടി മകള്‍