ETV Bharat / bharat

വിമാനം റദ്ദാക്കി,തുക റീഫണ്ട് ചെയ്‌തില്ല; വിമാനക്കമ്പനി നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി

author img

By ETV Bharat Kerala Team

Published : Jan 2, 2024, 4:00 PM IST

Flight Cancellation, UP Court Orders Airline To Pay Compensation: ഒരു ലക്ഷം രൂപയും ടിക്കറ്റ് നിരക്കിനായി ആകെ ചെലവായ തുകയും യാത്രക്കാരന് നഷ്‌ടപരിഹാരമായി നൽകണമെന്ന് യുപി കോടതിയുടെ ഉത്തരവ്.

വിമാന കമ്പനി നഷ്‌ടപരിഹാരം  ഉത്തർപ്രദേശ് കോടതി  Flight Cancellation  verdict against airline
Flight Cancellation UP Court Orders Airline To Pay Compensation

കാൺപൂർ: വിമാനം കാൻസൽ ആക്കുകയും ടിക്കറ്റിന്‍റെ തുക തിരികെ നൽകാതിരിക്കുകയും ചെയ്‌ത സ്വാകാര്യ വിമാനക്കമ്പനിയോട് യാത്രക്കാരന് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് കോടതി (UP Court Orders Airline To Pay Compensation For Flight Cancellation). ഇത് കൂടാതെ, ടിക്കറ്റ് നിരക്കും പിന്നീട് യാത്രക്കാരൻ യാത്രക്കായി ചെലവഴിച്ച തുകയും തിരികെ നൽകണമെന്നും ഉത്തരവിലുണ്ട്. ആകെ 1,17,982 രൂപ യാത്രക്കാരന് നൽകണമെന്നാണ് കോടതി ഉത്തരവ്.

2019 ഡിസംബറിൽ കാൺപൂർ നിവാസികളായ അഭിഭാഷകൻ അനുപ് ശുക്ലയും അദ്ദേഹത്തിന്‍റെ പിതാവും അഹമ്മദാബാദിൽ നിന്ന് ലഖ്‌നൗവിലേക്ക് പോകാൻ വിമാനം ബുക്ക് ചെയ്‌തിരുന്നു. ഡിസംബർ 29ന് നിശ്ചയിച്ചിരുന്ന യാത്രയ്ക്കായി 2019 ഡിസംബർ 9ന് 4,502 രൂപ ചെലവഴിച്ച് അനുപ് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു. എന്നാൽ, ഡിസംബർ 25ന് വൈകുന്നേരം വിമാനം റദ്ദാക്കിയ വിവരം അറിയിച്ചുകൊണ്ട് എയർലൈനിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. പക്ഷെ, ടിക്കറ്റിന് ചിലവായ തുക വിമാനക്കമ്പനികൾ തിരികെ നൽകിയില്ല.

തുടർന്ന് ഡിസംബർ 29ന് ലഖ്‌നൗവിൽ എത്താനായി അഹമ്മദാബാദിൽ നിന്ന് കാൺപൂരിലേക്ക് അനുപ് മറ്റൊരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്‌തു. ഇതിനായി 13,480 രൂപ ചെലവഴിക്കേണ്ടിവന്നു. കാൻസൽ ചെയ്‌ത വിമാനത്തിലെ ടിക്കറ്റ് നിരക്കും രണ്ടാമത് വീണ്ടും ബുക്ക് ചെയ്യേണ്ടിയും വന്നതോടെ ശുക്ല മൊത്തം 17,982 രൂപ യാത്രക്കായി ചെലവഴിക്കാൻ നിർബന്ധിതനായി. ഇതോടെ പിതാവിന് അനുപിനൊപ്പം യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

ഇതിന് പിന്നാലെ, യാത്രക്കാരൻ പെർമനന്‍റ് ലോക് അദാലത്തിൽ (Passenger filed a Suit at the Permanent Lok Adalat) എയർലൈൻസിനും അതിന്‍റെ മാനേജിങ് ഡയറക്‌ടർക്കുമെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. ടിക്കറ്റ് ചെലവായി അനുപ് മുടക്കിയ 17,982 രൂപയും യാത്രക്കാർ അനുഭവിച്ച മാനസിക പിരിമുറുക്കത്തിന് നഷ്‌ടപരിഹാരമായി ഒരു ലക്ഷം രൂപയും നൽകാൻ കോടതി വിധിക്കുകയായിരുന്നു. ചെയർമാൻ അഖിലേഷ് കുമാർ തിവാരി, അംഗങ്ങളായ മീന റാത്തോഡ്, അമിത് ദീക്ഷിത് എന്നിവരടങ്ങുന്ന ലോക് അദാലത്തിന്‍റെ മൂന്നംഗ ബെഞ്ചാണ് യാത്രക്കാരന് നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

വിമാനക്കമ്പനി നിലവിൽ പ്രവർത്തനക്ഷമമല്ലെങ്കിൽ, 2019ൽ ചുമതലയുണ്ടായിരുന്ന മാനേജിങ് ഡയറക്‌ടർ യാത്രക്കാർക്ക് പ്രസ്‌തുത തുക തിരികെ നൽകണമെന്നും ഉത്തരവിൽ പറയുന്നു. 80 വയസുള്ള പിതാവിനുണ്ടായ മാനസിക വിഷമം ചൂണ്ടിക്കാട്ടി 50 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകണമെന്നായിരുന്നു അഭിഭാഷകനായ അനുപ് ആവശ്യപ്പെട്ടത്.

2020 ഫെബ്രുവരി 20ന് ട്രാവൽ ഏജന്‍റ് മുഖേന ടിക്കറ്റ് നിരക്ക് തിരികെ നൽകിയതായും സെപ്റ്റംബർ 6ന് അനുരഞ്ജനത്തിനായി നിശ്ചയിച്ചതായും എയർലൈൻ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ, വാദം കേൾക്കാനായി നിശ്ചയിച്ച തിയതിയിൽ വിമാനക്കമ്പനിയിൽ നിന്ന് പ്രതിനിധികളാരും എത്താതിരുന്നതിനെ തുടർന്ന് സ്ഥിരം ലോക് അദാലത്ത് വിമാന കമ്പനിക്കെതിരെ വിധി പുറപ്പെടുവിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.