ലക്‌നൗ : വിദ്വേഷ പ്രസംഗ കേസിൽ അസംഖാൻ കുറ്റക്കാരനല്ലെന്ന് ഉത്തർ പ്രദേശിലെ രാംപൂർ കോടതി. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ മിലാക് നിയമസഭ മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിലെ പ്രസംഗമാണ് കേസിന് ആധാരമായത്. ഇതേ തുടര്‍ന്ന് 2022 ഒക്‌ടോബർ 27 ന് യുപി നിയമസഭയിൽ നിന്ന് എസ്‌പി നേതാവായ അസംഖാന് അംഗത്വം നഷ്‌ടപ്പെട്ടിരുന്നു.
യോഗി ആദിത്യനാഥിനെതിരെ നടത്തിയ പ്രസംഗമാണ് വിദ്വേഷ പ്രസംഗമായി കണ്ട് യു പി പൊലീസ് കേസെടുത്തത്. ബിജെപി നേതാവ് ആകാശ് സക്‌സേനയാണ് അന്ന് അസംഖാനെതിരെ കേസ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കോടതി അസംഖാന് മൂന്ന് വർഷത്ത തടവ് ശിക്ഷയും 25,000 രൂപ പിഴയും വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസംഖാന് സംസ്ഥാന നിയമസഭയിലെ എംഎൽഎ സ്ഥാനം നഷ്‌ടപ്പെട്ടത്.
also read : യുപി സര്‍ക്കാരിന് താന്‍ തീവ്രവാദിയെന്ന് അസം ഖാന്‍
ശേഷം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പും നടന്നു. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആകാശ് സക്‌സേന വിജയിച്ചു. എന്നാൽ അസംഖാന്‍റെ അപ്പീൽ പരിഗണിച്ച മേൽക്കോടതിയാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
അസംഖാനെതിരെ 80 ലധികം കേസുകൾ : ഇതിനിടെ സുവാർ സീറ്റിൽ നിന്നുള്ള എംഎൽഎയായിരുന്ന അസംഖാന്‍റെ മകൻ അബ്‌ദുള്ള അസമിന്‍റെ നിയമസഭാംഗത്വവും, ഒരു കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഇല്ലാതായിരുന്നു. സുവാർ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ അപ്‌നാദൾ എസ്‌കെ സ്ഥാനാർഥി ഷഫീഖ് അഹമ്മദ് അൻസാരിയാണ് വിജയം നേടിയത്. അസംഖാനെതിരെ 80 ലധികം കേസുകൾ ഇതുവരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
also read : വിദ്വേഷ പ്രസംഗം; എസ്‌പി നേതാവ് അസം ഖാന് മൂന്ന് വർഷം തടവ്
വിദ്വേഷ പ്രസംഗം ആദ്യമല്ല : വ്യാജ രേഖ ചമയ്ക്കൽ, സ്വത്ത് തർക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളിലും അസംഖാനും മകൻ അബ്‌ദുള്ളയും കോടതി കയറി ഇറങ്ങിയിരുന്നു. 2019 ൽ മുത്തലാഖ് ബില്ലിൽ ലോക്‌സഭയിൽ നടന്ന ചർച്ചയ്‌ക്കിടെ ബിജെപി എം പി രമാദേവിയ്‌ക്കെതിരെ ഖാൻ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ' നിങ്ങളുടെ കണ്ണുകളിലേയ്‌ക്ക് നോക്കി സംസാരിക്കാൻ തോന്നുന്നു' - എന്നായിരുന്നു പരാമർശം. ഇതേതുടര്‍ന്ന് അസംഖാനെതിരെ പ്രതിഷേധിച്ച സഭാംഗങ്ങൾ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
also read : മുസ്‌ലീങ്ങളാണ് ഏറ്റവും വലിയ ദേശസ്‌നേഹികളെന്ന് അസം ഖാൻ
ഇതേ തുടർന്ന് സമാജ്‌വാദി പാർട്ടി എം പി ആയിരുന്ന അസംഖാൻ ലോക്‌സഭയിൽ മാപ്പ് പറയുകയും ചെയ്‌തു. എന്നാൽ മാപ്പ് അംഗീകരിക്കില്ലെന്നും ഖാനെ സഭയിൽ നിന്ന് അഞ്ച് വർഷത്തേയ്‌ക്ക് സസ്‌പെൻഡ് ചെയ്യണമെന്നും രമാദേവി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് സ്‌പീക്കറുടെ നിർദേശപ്രകാരം അന്ന് അസംഖാൻ സഭയിൽ മാപ്പ് പറഞ്ഞു. ഇതിന് പുറമെ യു പി സർക്കാരിന് താൻ തീവ്രവാദിയാണെന്ന ഒരു പ്രസ്‌താവന പൊലീസിനെതിരേയും അസംഖാൻ ഉയര്‍ത്തിയിരുന്നു.