ലക്നൗ: ആയുധക്കടത്ത് സംഘത്തിൽപ്പെട്ട് ആറ് പേരെ പ്രതാപ്ഗ്രഹ് ജില്ലയിൽ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) പിടികൂടി. ശയൽ ആലം, സർഫറാസ് ആലം, ആസാദ്, തിരുപ്പതി നാഥ് വർമ്മ, സ്വാലീൻ അൻസാരി, അഖ്ലീൻ അൻസാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ലാൽഗഞ്ച് പൊലീസ് സ്റ്റേഷൻ പ്രദേശത്തെ അസ്രാഹി ഗ്രാമത്തിൽ നിന്നാണ് സംഘത്തിലെ ആറ് പേരെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെയും ജില്ലാ പൊലീസിന്‍റെയും സംയുക്ത സംഘം അറസ്റ്റ് ചെയ്തത്.
ALSO READ: ലോക്ക്ഡൗൺ നിയമലംഘനം; ജന്മദിന പാർട്ടി സംഘടിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ
ഇവരിൽ നിന്ന് രണ്ട് പിസ്റ്റളുകളും 300 വെടിയുണ്ടകളും, ഭാഗികമായി നിർമ്മിച്ച 22 പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ലാൽഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.