ETV Bharat / bharat

കമൽ നാഥിന്‍റെ "കൊവിഡിന്‍റെ ഇന്ത്യൻ വകഭേദം" പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

കൊവിഡ് വകഭേദത്തെ രാജ്യത്തിന്‍റെ പേരിൽ വിശേഷിപ്പിച്ച മുതിർന്ന നേതാവിന്‍റെ നടപടിയിൽ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അപലപിക്കാത്തതെന്നും ജാവദേക്കർ ചോദിച്ചു.

prakash javadekar  കൊവിഡിന്‍റെ ഇന്ത്യൻ വകഭേദം  കമൽ നാഥ്  kamal nath  pm narendra modi  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ  sonia gandhi
കമൽ നാഥിന്‍റെ "കൊവിഡിന്‍റെ ഇന്ത്യൻ വകഭേദം" പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ
author img

By

Published : May 22, 2021, 4:56 PM IST

ന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന്‍റെ "കൊവിഡിന്‍റെ ഇന്ത്യൻ വകഭേദം" പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ രംഗത്ത്. കൊവിഡ് വകഭേദത്തെ രാജ്യത്തിന്‍റെ പേരിൽ വിശേഷിപ്പിച്ച മുതിർന്ന നേതാവിന്‍റെ നടപടിയിൽ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അപലപിക്കാത്തതെന്നും ജാവദേക്കർ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊവിഡിന്‍റെ ഇന്ത്യൻ വകഭേദത്തെ ഭയമാണെന്നായിരുന്നു കമൽ നാഥിന്‍റെ പരാമർശം. കൊവിഡ് വകഭേദത്തെ ഇന്ത്യൻ കൊവിഡ് എന്നും കമൽ നാഥ് വിശേഷിപ്പിച്ചിരുന്നു.

Read More:കൊവിഡിന്‍റെ ഇന്ത്യൻ വകഭേദത്തെ മോദിക്ക് ഭയമെന്ന് കമൽ നാഥ്

ഇന്ത്യ മഹാമാരിക്കെതിരെ പോരാടുമ്പോൾ കോണ്‍ഗ്രസ് രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നും പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്‍റെ കടമകൾ നിർവഹിക്കുന്നില്ല. കോണ്‍ഗ്രസിന്‍റെ ഈ നിഷേധാത്മക രാഷ്‌ട്രീയത്തിന് സോണിയ ഗാന്ധി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന കൊവിഡ് വകഭേദങ്ങൾക്ക് ഒരു രാജ്യത്തിന്‍റെയും പേര് നൽകിയിട്ടില്ല. എന്നിട്ടും കൊവിഡ് ബി 1.617 വകഭേദത്തെ ഇന്ത്യയുടെ പേര് വിളിക്കുന്ന നിരവധി കോൺഗ്രസ് നേതാക്കളുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ബിജെപി വാക്‌സിൻ എന്ന് വിളിച്ച കൊവാക്‌സിൻ വളരെ ഫലപ്രദമായി. സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്‌സിൻ വിതരണം ചെയ്യുന്നതിനൊപ്പം സർക്കാർ ബ്ലാക്ക് ഫംഗസിനും മതിയായ ചികിത്സ നൽകുന്നുണ്ടെന്ന് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.