ന്യൂഡല്‍ഹി: കുത്തബ് മിനാര്‍ പരിസരത്ത് ഖനനം നടത്തുന്നത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷൻ റെഡി. ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രസ്‌മാരകമായ കുത്തബ് മിനാറിന്‍റെ പരിസരം ഖനനം നടത്താൻ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ഉത്തരവിട്ടതായി നിരവധി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
കുത്തബ് മിനാർ നിർമിച്ചത് കുത്തബ്‌ദീൻ ഐബക്കല്ലെന്നും സൂര്യന്‍റെ ദിശ പഠിക്കാൻ രാജ വിക്രമാദിത്യയാണ് ഇത് നിർമിച്ചതെന്നും എഎസ്ഐയുടെ മുൻ റീജിയണൽ ഡയറക്‌ടർ ധരംവീർ ശർമ അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രം ഖനനത്തിന് ഉത്തരവ് നല്‍കിയത് എന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
കൂടാതെ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വക്താവ് വിനോദ് ബൻസാലും ഖുതുബ് മിനാർ യഥാർഥത്തിൽ വിഷ്‌ണു സ്‌തംഭമാണെന്നും വിദേശ മുസ്‌ലിം അക്രമകാരികൾ ഇന്ത്യയിലെ നിരവധി ജൈന-ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത് അവിടെ ഒരു പള്ളി പണിതിട്ടുണ്ടെന്നും അവകാശപ്പെട്ട് രംഗത്തു വന്നു. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നതുപോലെ യാതൊരു ഖനന നടപടിക്കും ഉത്തരവ് നല്‍കിട്ടില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. സാംസ്‌കാരിക സെക്രട്ടറി ഗോവിന്ദ് സിങ് മോഹന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം അടുത്തിടെ സ്‌മാരകം സന്ദർശിച്ചതും ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു.
Also Read കുത്തബ് മിനാറിൽ ഉത്ഖനനത്തിന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്‍റെ ഉത്തരവ്